കര്‍ണാടകയില്‍ പ്രതിസന്ധി: ഗുലാം നബിയുംകെ.സിയുമെത്തി; വിമതര്‍ക്ക് മന്ത്രിസ്ഥാനം  

370 0

ബെംഗളൂരു: കര്‍ണാടകയില്‍കോണ്‍ഗ്രസ്ജനതാദള്‍സഖ്യസര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. വിമതപക്ഷത്തുളളരണ്ട് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നു സര്‍ക്കാരിന്റെ നിലനില്‍പ്പ്ഉറപ്പുവരുത്താനായി കോണ്‍ഗ്രസ്ഊര്‍ജിത ശ്രമം തുടങ്ങി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറികെ.സി. വേണുഗോപാലും ഗുലാംനബി ആസാദും ബെംഗളൂരുവിലെത്തി ചര്‍ച്ചകള്‍ തുടങ്ങി.ഉടന്‍ ചേരുന്ന കോണ്‍ഗ്രസ്‌നിയമസഭ കക്ഷി യോഗത്തില്‍ഇരുനേതാക്കളും പങ്കെടുക്കും.വിമതര്‍ക്കു മന്ത്രിസ്ഥാനമുള്‍പെടെ നല്‍കി അനുനയിപ്പിക്കാനാണ് ശ്രമം. എന്നാല്‍വിമതര്‍ക്കു സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തതോടെ കൂടുതല്‍എം.എല്‍.എമാര്‍ പദവികള്‍ ആവശ്യപ്പെട്ടു തുടങ്ങിയതും കോണ്‍ഗ്രസിനു തലവേദനയായി. വിമത എം.എല്‍.എമാരായ രമേശ്ജാര്‍ക്കോളി, സുധാകര്‍ എന്നിവരാണ് എസ്.എം കൃഷ്ണയുടെവീട്ടില്‍ വച്ച് ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.എന്നാല്‍, സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ.ജെ.ഡി.എസും കോണ്‍ഗ്രസ്സും തമ്മില്‍ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണെന്നും അവര്‍ വേഗത്തില്‍അവരവരുടെ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്നുംയെദ്യൂരപ്പ പറഞ്ഞു.'തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ തമ്മില്‍ തല്ലി വീട്ടില്‍ പോകുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. ഞങ്ങള്‍ കാത്തിരിക്കും.ഞങ്ങള്‍ 105 എം.എല്‍.എമാരുണ്ട്.ഞങ്ങള്‍ കാത്തിരിക്കാന്‍തയ്യാറാണ്,' യെദ്യൂരപ്പ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍സംസ്ഥാനത്തെ 28 ല്‍ 25 സീറ്റിലുംബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സംസ്ഥാനഭരണം കൈയ്യിലുണ്ടായിട്ടുംലോക്‌സഭാ തിരഞ്ഞെടുപ്പില്‍നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്‌സാധിച്ചില്ല. സംസ്ഥാനത്ത്ഓപ്പറേഷന്‍ താമരയിലൂടെജെ.ഡി.എസ്, കോണ്‍ഗ്രസ് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ശ്രമം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പ കാത്തിരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരിക്കുന്നത്.

Related Post

സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു

Posted by - May 12, 2018, 01:03 pm IST 0
കാസര്‍കോഡ് : രണ്ടു വര്‍ഷം മുമ്പ് സിപിഐ എം പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റില്‍ വീണു മരിച്ചു. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നു മണിയോടെയാണ് പ്രജിത്ത്…

ഇരുട്ടിന്റെ പുറകിലൂടെ ഒളിച്ചു കടക്കേണ്ട ഇടമല്ല ശബരിമല; വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് ബിജെപി; ബി .ഗോപാലകൃഷ്ണന്‍ 

Posted by - Jan 2, 2019, 12:31 pm IST 0
കൊച്ചി : ഇരുട്ടിന്റെ പുറകിലൂടെ ഒളിച്ചു കടക്കേണ്ട ഇടമല്ല ശബരിമല എന്നും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് ബിജെപി എന്നും ബി .ഗോപാലകൃഷ്ണന്‍ . പോലീസ് ഇവരെ ആണും…

ബിപ്ലവ് കുമാറിന്റെ അബദ്ധ പ്രസ്താവനയെ അനുകൂലിച്ച്‌ കെ സുരേന്ദ്രന്‍

Posted by - Apr 30, 2018, 04:57 pm IST 0
കോഴിക്കോട്: സിവില്‍ എന്‍ജിനിയറിംഗ് കഴിഞ്ഞവരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്റെ അബദ്ധ പ്രസ്താവനയെ അനുകൂലിച്ച്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.…

സപ്ന ചൗധരിഎതിർ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടുതേടി

Posted by - Oct 20, 2019, 12:35 pm IST 0
ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിക്കുവേണ്ടി സപ്‌ന ചൗധരി പ്രചാരണം നടത്തി.  ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയുമായ സപ്ന ചൗധരിയാണ് സിർസാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയും…

പി എം മോദി സിനിമ റിലീസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Posted by - Apr 9, 2019, 12:16 pm IST 0
ദില്ലി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ…

Leave a comment