രാഹുല്‍ കൈവിട്ടാല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ആര്? ചര്‍ച്ചകള്‍ സജീവം  

301 0

ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുമ്പോള്‍ പുതിയ പ്രസിഡന്റ് ആര് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം. രാഹുല്‍ രാജി തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ പകരം കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, മുതിര്‍ന്ന നേതാവ് എകെ ആന്റണി തുടങ്ങിയ പേരുകള്‍ സജീവമായി ഉയര്‍ന്നിട്ടുണ്ട്.

പുതിയ പ്രസിഡന്റിനെ ഒരു മാസത്തിനകം കണ്ടെത്തണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിട്ടുള്ളത്. മുതിര്‍ന്ന നേതാക്കള്‍ക്കാണ് രാഹുല്‍ ഈ നിര്‍ദേശം നല്‍കിയത്. നെഹ്റു കുടുംബത്തിന് വെളിയില്‍ നിന്ന് ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനാകട്ടെ എന്നാണ് രാഹുലിന്റെ നിര്‍ദേശം. പ്രസിഡന്റ് പദവി ഒഴിയുന്നതിന് അര്‍ത്ഥം കോണ്‍ഗ്രസിനെ കൈവിടുന്നു എന്നല്ലെന്നും, സാധാരണപ്രവര്‍ത്തകനായി പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കാന്‍ പദയാത്ര അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് ഉദ്ദേശമെന്നും രാഹുല്‍ വ്യക്തമാക്കി.

രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുലിനെ അനുനയിപ്പിക്കാന്‍ ഇന്നലെയും തീവ്രശ്രമമാണ് നേതാക്കള്‍ നടത്തിയത്. അശോക് ഗെഹലോട്ട് അടക്കം മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മാത്രമല്ല ഉത്തരവാദിയെന്നും നേതാക്കള്‍ സൂചിപ്പിച്ചു.

രാഹുലിനെ സഹായിക്കാന്‍ എഐസിസിക്ക് വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കുക, മേഖല അടിസ്ഥാനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നു. എന്നാല്‍ രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഇന്നലെയും രാഹുല്‍ വ്യക്തമാക്കിയത്. പ്രിയങ്കയും രാഹുലിന്റെ തീരുമാനത്തെ പിന്താങ്ങി.

കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള രാഹുലിന്റെ തീരുമാനത്തെ സഖ്യകക്ഷികളും എതിര്‍ത്തിട്ടുണ്ട്. തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് മുസ്ലിം ലീഗ്, ഡിഎംകെ, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ തുടര്‍ന്നും നയിക്കണമെന്നും, രാഹുല്‍ തന്നെ പാര്‍ലമെന്റിലും പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Related Post

ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Posted by - May 19, 2018, 02:37 pm IST 0
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 പേജുള്ള രാജിക്കത്ത്​ പാര്‍ട്ടി ഓ ഫീസില്‍ തയാറാക്കുന്നുവെന്ന്​ ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. യെദിയൂരപ്പക്ക്​…

അഭിമന്യുവിന്റെ കൊലപാതകം: കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍

Posted by - Jul 6, 2018, 10:35 am IST 0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നേരിട്ട് പങ്കുള്ളവരും പ്രതികളെ സഹായിച്ചവരുമാണ് പിടിയിലായതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്‌. കൊലയുമായി അധ്യാപകന്റെ കൈവെട്ട് കേസിലെ…

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

ധര്‍മടത്ത് കോണ്‍ഗ്രസിന്റെ കരുത്തന്‍ ആര്? ചര്‍ച്ചകള്‍ തുടരുന്നു  

Posted by - Mar 18, 2021, 04:27 pm IST 0
കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നു. ധര്‍മടത്ത് കരുത്തനെ തന്നെയിറക്കുമെന്ന് കെപിസിസിഅദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായിയ്ക്കെതിരേ…

ബിജെപിയിൽ സവർണാധിപത്യം: വെള്ളാപ്പള്ളി

Posted by - Mar 12, 2018, 01:14 pm IST 0
ബിജെപിയിൽ സവർണാധിപത്യം: വെള്ളാപ്പള്ളി ബിജെപിക്ക് കേരളത്തിൽ വളരാൻ കഴിയാത്തത് ബിജെപിയിൽ സവർണ ആധിപത്യം ഉള്ളതുകൊണ്ടാണ് എന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. ചെങ്ങന്നൂർ…

Leave a comment