കുരുക്കഴിച്ചിട്ടും കല്‍പറ്റയിലെ ഗതാഗതകുരുക്ക് അഴിഞ്ഞില്ല  

339 0

കല്‍പറ്റ : നഗരത്തില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്‌കരണം പാളിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് പതിവായി. ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നാണ് കഴിഞ്ഞ ജൂലൈ 1 മുതല്‍ പരിഷ്‌ക്കാരം നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗതക്കുരുക്കിനിടയാക്കുന്ന ടാക്‌സി സ്റ്റാന്‍ഡുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. നോ പാര്‍ക്കിങ് ഏരിയകളും പുനര്‍ക്രമീകരിച്ചു.

ഗതാഗതക്കുരുക്ക് പതിവായി രൂപപ്പെടുന്ന ആനപ്പാലം റോഡ് വണ്‍വേ ആക്കി മാറ്റുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് ടൗണിലെ ഗതാഗത സംവിധാനം കുത്തഴിഞ്ഞ നിലയിലാണ്. അധികൃതര്‍ തിരിഞ്ഞു നോക്കാതെ ആയതോടെ നോ പാര്‍ക്കിങ് ഏരിയകളും നടപ്പാതകളും വാഹനങ്ങള്‍ കയ്യടക്കി. നടപ്പാതകള്‍ കയ്യേറിയുള്ള വ്യാപാരവും വര്‍ധിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശം, ചുങ്കം ജംക്ഷന്‍, കാനറ ബാങ്കിനു മുന്‍വശം എന്നിങ്ങനെ നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.

ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായി രാവിലെ 8 മുതല്‍ 11 വരെയും വൈകിട്ടു 3.30 മുതല്‍ 6 വരെയും ചരക്കുവാഹനങ്ങള്‍ക്കു ടൗണില്‍ പ്രവേശനം നിരോധിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു. നിലവില്‍ സമയക്രമീകരണം പാലിക്കാതെ ടൗണില്‍ തലങ്ങും വിലങ്ങും ചരക്കുവാഹനങ്ങള്‍ പായുകയാണ്. നഗരത്തിലെ ഹൃദയഭാഗമായ ചുങ്കം ജംക്ഷനില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം കണ്ടാലേ ടൗണിലൂടെയുള്ള ഗതാഗതം സുഗമമാവുകയുള്ളു.

കാരണം ഈ ജംക്ഷനില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്കാണ് ടൗണിനെ മൊത്തം ബാധിക്കുന്നത്. പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ജംക്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിച്ച് അവിടെ ഡിവൈഡര്‍ സ്ഥാപിക്കുമെന്ന് നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും നടപ്പിലായിട്ടില്ല. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു ബസുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗത്ത് ഗതാഗതം തടസ്സപ്പെടുന്നത് വീണ്ടും പതിവായി. ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഈ ഭാഗത്തു നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍, ഈ ബോര്‍ഡ് മറയ്ക്കും വിധമാണ് നിലവില്‍ ഇവിടുത്തെ പാര്‍ക്കിങ്.

Related Post

സ്‌കൂള്‍ വിപണിയില്‍ വന്‍തിരക്ക്; ഡിമാന്‍ഡ് കൂടുതല്‍ അവഞ്ചേഴ്‌സ് ബാഗിന്  

Posted by - May 16, 2019, 04:23 pm IST 0
കല്‍പറ്റ : സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. പുത്തനുടുപ്പും കളര്‍ഫുള്‍ ബാഗുകളും കുടകളും വാങ്ങാന്‍ രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും കടകളിലെത്തുന്നു. ജില്ലയിലെ പ്രധാന…

ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധന വിഷയത്തിൽ രാഹുല്‍ ഗാന്ധി പിണറായി വിജയനുമായി ചർച്ച  നടത്തി

Posted by - Oct 1, 2019, 02:05 pm IST 0
ന്യൂഡല്‍ഹി: വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. . വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും എത്രയും വേഗം…

വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ട പുള്ളിപ്പുലിയെ രക്ഷിച്ചു  

Posted by - May 11, 2019, 10:54 pm IST 0
ബത്തേരി : കാട്ടിറച്ചിക്കു വേണ്ടി വന്യജീവികളെ കുരുക്കാന്‍ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ട പുള്ളിപ്പുലിയെ മയക്കുവെടി വച്ച് പിടികൂടി തിരികെ കാട്ടില്‍ വിട്ടു. 2 വയസ് പ്രായം…

പാമ്പ്കടിയേറ്റ് മരിച്ച വിദ്യാർത്ഥിനിയുടെ സംഭവത്തിൽ അധ്യാപകന് സസ്‌പെൻഷൻ  

Posted by - Nov 21, 2019, 04:18 pm IST 0
വയനാട് : പാമ്പ്കടിയേറ്റ് ഷഹ്‌ല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അപകടം നടന്ന സമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ അനാസ്ഥ…

ഒക്ടോബർ അഞ്ചിന് വയനാട്ടിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു

Posted by - Sep 25, 2019, 06:15 pm IST 0
വയനാട്: വയനാട്ടിൽ ഒക്ടോബർ അഞ്ചിന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ബന്ദിപ്പൂർ പാതയിൽ പൂർ‌ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.…

Leave a comment