ഭക്ഷണോത്പന്നങ്ങളില്‍ കൃത്രിമ കളറുകള്‍; മലയാളിയെ കാത്തിരിക്കുന്നത് വന്‍ദുരന്തം  

311 0

തലശ്ശേരി: കേരളീയരുടെ തീന്‍മേശകളിലെത്തുന്ന ഭക്ഷണസാധനങ്ങളില്‍ ഭൂരിഭാഗവും കൃത്രിമ കളര്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്തുളളവയാണെന്ന് റിപ്പോര്‍ട്ട്. കറികളിലും മറ്റും ചേര്‍ക്കുന്ന ജീരകം മുതല്‍ മിക്ക പലവ്യഞ്ജനങ്ങളിലും കൃത്രിമ കളര്‍ ചേര്‍ക്കുന്നുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വെളിപ്പെടുന്നു. തമിഴ്നാട്ടില്‍ നിന്നുളള വെല്ലത്തില്‍ കൃത്രിമമായി കളര്‍ ചേര്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണിത്. ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ നീരിക്ഷിച്ചാണ് ഈ കണ്ടെത്തല്‍. തമിഴ്നാട്ടില്‍ നിന്നും വരുന്ന ജീരകം, വിവിധയിനം കറിപരിപ്പുകള്‍ തുടങ്ങി മിക്ക ഭക്ഷ്യോപയോഗ സാധനങ്ങളിലും അമിതമായ അളവില്‍ കൃത്രിമ കളര്‍ ചേര്‍ക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇവ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട ഫുഡ് സേഫ്റ്റി വിഭാഗം ഉറക്കം നടിക്കുകയാണ്. ആരെങ്കിലും രേഖാമൂലം പരാതിപ്പെട്ടാല്‍ മാത്രമാണ് അധികൃതര്‍ പരിശോധനക്കിറങ്ങുക.

ഗുണനിലവാരമില്ലാത്ത ചായപ്പൊടികളും വെളിച്ചെണ്ണയും നേരത്തെ മാര്‍ക്കറ്റുകളില്‍ സുലഭമായിരുന്നു. ഇവയും കൃത്രിമ കളര്‍ ചേര്‍ത്താണ് മാര്‍ക്കറ്റിലെത്തിയിരുന്നത്. െഎ.എസ്.െഎ മുദ്രണം ചെയ്ത ചില കമ്പനി പാക്കറ്റുകളിലും ഇത്തരം ചായപ്പൊടികള്‍ വിപണിയിലെത്തുന്നതായി വിവരമുണ്ട്. വെല്ലത്തിലും മായം ചേരുന്നുണ്ടെന്ന വിവരം പുറത്തായതോടെ വാങ്ങുന്ന പലവ്യഞ്ജനങ്ങള്‍ വെളളത്തിലിട്ട് ഗുണമേന്മ ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ സ്വയം നിര്‍ബന്ധിതരായിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നുളള പെരിഞ്ചീരകത്തില്‍ പച്ച നിറമുളള പൊടിയാണ് അമിതതോതില്‍ േചര്‍ക്കപ്പെടുന്നത്. ഇവ പോളിത്തീന്‍ പാക്കറ്റിലാക്കിയാല്‍ പൊടി താഴെ ഊറി നില്‍ക്കുന്നത് കാണാനുണ്ട്. ചെറുപയര്‍ പരിപ്പ്, മൈസൂര്‍ പരിപ്പ്, മട്ട അരി തുടങ്ങിയവയിലും അമിതതോതില്‍ കളര്‍ കലര്‍ത്തുന്നതായി ഉപഭോക്താക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അധികസമയം വെളളത്തിലിട്ടാല്‍ മാത്രമാണ് കൃത്രിമ കളര്‍ പുറത്തുവരികയുളളു. മഞ്ഞ നിറമുളള ചെറുപയര്‍ പരിപ്പ് വെളളത്തില്‍ അലിയുേമ്പാള്‍ വെളളനിറമായി മാറുന്നു. മട്ട അരിയുടെ സ്ഥിതിയും ഇതുതന്നെ.

നഗരങ്ങളിലെ മൊത്ത പലവ്യഞ്ജന കടകളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ പരിശോധിക്കപ്പെടാനുളള സംവിധാനമില്ലാത്തതാണ് കാര്യങ്ങള്‍ കുഴക്കുന്നത്. രേഖാമൂലം പരാതി ലഭിച്ചാല്‍ മാത്രമാണ് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധനക്കിറങ്ങാറുളളു. കഴിഞ്ഞയാഴ്ച വെല്ലം പരിശോധിക്കാനായി തലശ്ശേരി, കൂത്തുപറമ്പ് നഗരങ്ങളിലെ കടകളില്‍ മിന്നല്‍ പരിശോധനക്കിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കൃത്രിമ നിറത്തിലുള്ള വെല്ലം കണ്ടെത്താനായില്ല. പരിശോധന പേടിച്ച് മിക്ക പലവ്യഞ്ജന കടകളിലും വെല്ലം വില്‍ക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. മൊത്ത കച്ചവടക്കാര്‍ വെല്ലം വരുത്തുന്നത് തല്‍ക്കാലംേെ വണ്ടന്ന മട്ടിലാണ്. ചില്ലറ വില്‍പ്പന കടകളില്‍ ചിലര്‍ രഹസ്യമായും വെല്ലം വില്‍ക്കുന്നുണ്ട്. വെല്ലം മാത്രമല്ല, ആരോഗ്യത്തിന് ഹാനികരമാകുന്ന പലവ്യഞ്ജന കടകളിലെത്തുന്ന മുഴുവന്‍ ഭക്ഷ്യോല്‍പന്നങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Related Post

വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍  

Posted by - May 14, 2019, 08:53 pm IST 0
തലശേരി:വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍  കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍. വഴിയോരങ്ങളെ  ചെമ്പട്ടുടുപ്പിക്കുന്ന ഗുല്‍മോഹറുകള്‍ ഏവരുടേയും  മനസിന് കുളിര്‍മയേകുകയാണ്. പാതയോരങ്ങളിലും കാമ്പസുകളിലും   തണല്‍വിരിച്ച് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍…

സിപിഎമ്മും ബിജെപിയുമായി ഡീല്‍; കേരള നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബാലശങ്കര്‍  

Posted by - Mar 16, 2021, 10:47 am IST 0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക്…

വിപണിയില്‍ വാഴുന്നത് വ്യാജവെളിച്ചെണ്ണ; വഴുതിവീഴുന്നത് സാധാരണക്കാര്‍  

Posted by - May 13, 2019, 10:42 am IST 0
പുവാര്‍: നാളികേരത്തിന് വില കുതിച്ചുയര്‍ന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഉല്‍പ്പാദനവും വിപണനവും വിപണിയില്‍ പൊടി പൊടിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍ നോട്ടത്തിലുളള പരിശോധന പ്രഹസനമായതാണ് വ്യാജ വെളിച്ചെണ്ണ…

സ്വപ്നതുല്യനേട്ടത്തില്‍ ബിജെപി; ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; ഇത് നരേന്ദ്ര മോദിയുടെ ചരിത്രവിജയം  

Posted by - May 23, 2019, 03:25 pm IST 0
ന്യൂഡല്‍ഹി: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായി. 350 എന്ന സ്വപ്നതുല്യ നേട്ടത്തിലേക്ക് എന്‍ ഡി എ. ബിജെപി കഴിഞ്ഞ തവണ നേടിയതിനെക്കള്‍ സീറ്റോടെ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് .എല്ലാ വിമര്‍ശനങ്ങള്‍ക്കുമപ്പുറം…

ചങ്കിടിപ്പോടെ സിപിഎമ്മും പിണറായിയും; യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധി; ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി  

Posted by - May 22, 2019, 06:48 pm IST 0
തിരുവനന്തപുരം: സാധാരണ ഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര നിര്‍ണായകമാവാറില്ല .ഇക്കുറി പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം…

Leave a comment