മതവികാരം വ്രണപ്പെടുത്തിയെന്ന ബാബാ രാംദേവിന്റെ പരാതിയില്‍ യെച്ചൂരിക്കെതിരേ കേസ്  

277 0

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ കേസ്. ബാബ രാംദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്ന യെച്ചൂരിയുടെ പരാമര്‍ശത്തിലാണ് കേസ്.

ഹിന്ദുക്കള്‍ അക്രമം നടത്തുമെന്ന് വിശ്വസിക്കാനാവില്ലെന്ന ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ്ങിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. 'ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നു' എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. തുടര്‍ന്ന് തന്റെ പൂര്‍വികരെ അപമാനിച്ചു എന്നാരോപിച്ച് പരാതിയുമായി ബാബ രാംദേവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

' ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് പ്രജ്ഞ സിങ് പറയുന്നത്. നിരവധി രാജാക്കന്‍മാര്‍ രാജ്യത്ത് യുദ്ധം നടത്തിയിട്ടുണ്ട്. യുദ്ധങ്ങളും അക്രമങ്ങളും കൊണ്ട് നിറഞ്ഞതാണ് മഹാഭാരതവും രാമാണയവും. അതുയര്‍ത്തി പ്രചാരണം നടത്തിയിട്ട് ഹിന്ദുക്കള്‍ അക്രമകാരികളാകില്ല എന്നാണോ നിങ്ങള്‍ പറയുന്നത്? ഒരു മതം അക്രമത്തില്‍ ഏര്‍പ്പെടുന്നുവെന്നും ഞങ്ങള്‍ ഹിന്ദുക്കള്‍ അക്രമകാരികളല്ലെന്നും പറയുന്നതിന്റെ യുക്തി എന്താണ്?' അദ്ദേഹം ചോദിച്ചു.

ഇതിനെതിരെ ശിവസേന, ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പേരിന് മുന്നിലെ സീതാറാം മാറ്റുകയാണ് യെച്ചൂരി ആദ്യം ചെയ്യേണ്ടതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Related Post

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ  ഒറ്റക്കെട്ടായി പോരാടും – സി.ഐ.ടി.യു

Posted by - Jan 28, 2020, 09:46 am IST 0
ചെന്നൈ: പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് തീരുമാനിക്കുന്ന  തൊഴിൽവിരുദ്ധതീരുമാനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു. അഖിലേന്ത്യാ സമ്മേളനത്തിൽ പ്രഖ്യാപനം. സി.ഐ.ടി.യു. തനിച്ചും മറ്റു ട്രേഡ് യൂണിയനുകളെ സഹകരിപ്പിച്ചും ഇത്തരം നീക്കങ്ങളെ…

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട  വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

Posted by - Feb 2, 2020, 12:34 am IST 0
തൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശൂർ ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി…

പൗരത്വപ്പട്ടിക അനിവാര്യം: അമിത് ഷാ

Posted by - Oct 2, 2019, 10:25 am IST 0
കൊൽക്കത്ത : ദേശീയ പൗരത്വപ്പട്ടിക രാജ്യസുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്നും അത് ദേശീയ തലത്തിൽ എന്തായാലും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ബിജെപി  സെമിനാറിൽ സംസാരിക്കുകയായിരുന്നു…

മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു

Posted by - Oct 30, 2019, 09:23 am IST 0
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി…

പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചു

Posted by - Nov 8, 2018, 08:07 am IST 0
ലക്‌നൗ: ദീപാവലി ആഘോഷത്തിനിടെ പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീററ്റിലാണ് നാടിനെ ഞെട്ടിച്ച്‌ സംഭവം നടന്നത്. ദീപാവലി ആഘോഷത്തിനിടെയാണ്…

Leave a comment