തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുവാവ് കെജ്രിവാളിന്റെ കരണത്തടിച്ചു  

387 0

ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം. മോത്തി ബാഗില്‍ റോഡ് ഷോയ്ക്കിടെ തുറന്ന വാഹനത്തില്‍ കയറി അഞ്ജാതനായ ചുവപ്പ് ഷര്‍ട്ട് ധരിച്ച യുവാവ് കെജ്രിവാളിന്റെ കരണത്തടിക്കുകയായിരുന്നു. പൊലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു.

മോട്ടി നഗര്‍ പ്രദേശത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഉടന്‍ തന്നെ ഇയാളെ കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് കീഴ്പ്പെടുത്തി. യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിപക്ഷം സ്പോണ്‍സര്‍ ചെയ്ത ആക്രമണമാണിതെന്ന് എഎപി ആരോപിച്ചു.  

നോര്‍ത്ത് – ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ മനോജ് തിവാരി നല്ല നര്‍ത്തകനാണെന്നും, നര്‍ത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് സൂചന.

ആക്രമണത്തെ ആം ആദ്മി പാര്‍ട്ടി അപലപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതില്‍ വരുത്തിയ വീഴ്ചയാണിതെന്നും ഈ ഭീരുത്വത്തെ അപലപിക്കുന്നതായും പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുന്‍പും പല തവണ കെജ്‌രിവാളിനെതിരെ ചെരിപ്പേറും മഷിയേറും ഉണ്ടായിട്ടുണ്ട്.

Related Post

ശബരിമല നട ഇന്ന് തുറക്കും, സുരക്ഷ ശക്തം

Posted by - Nov 16, 2019, 10:41 am IST 0
പത്തനംതിട്ട :  മണ്ഡലകാല പൂജകൾക്കായി  ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട ഭക്തർക്കായി തുറക്കുക. ശക്തമായ  സുരക്ഷ ഒരുക്കിയാണ് ഇത്തവണ ശബരിമല തീർത്ഥാടന…

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രാജിവെച്ചു  

Posted by - Mar 16, 2021, 12:51 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി…

അപകീർത്തി കേസിൽ രാഹുൽ സൂററ്റ് കോടതിയിൽ ഹാജരായി 

Posted by - Oct 10, 2019, 03:35 pm IST 0
ബിജെപി എം‌എൽ‌എ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും…

അസമില്‍ അക്രമം കുറഞ്ഞു; ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവിൽ ഇളവ് 

Posted by - Dec 14, 2019, 02:06 pm IST 0
ഗുവാഹാട്ടി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹാട്ടിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ കര്‍ഫ്യൂവിൽ ഇളവ് നല്‍കി.  എന്നാല്‍ അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ…

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

Posted by - Sep 15, 2018, 07:09 am IST 0
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും.…

Leave a comment