ജയത്തോടെ വാര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കി സണ്‍റൈസേഴ്സ്    

249 0

ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുത്തു.
ഡേവിഡ് വാര്‍ണര്‍ക്ക് ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യാത്രയപ്പ്.
56 പന്തില്‍ ഏഴു ഫോറിന്റെയും രണ്ടും സിക്സിന്റെയും അകമ്പടിയില്‍ 81 റണ്‍സാണ് വാര്‍ണര്‍ നേടിയത്. വാര്‍ണറിനൊപ്പം ഓപ്പണിംഗിനെത്തിയ വൃദ്ധിമാന്‍ സാഹ 13 പന്തില്‍നിന്ന് 28 റണ്‍സ് നേടി.
സണ്‍റൈസേഴ്സിന്റെ 212 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 79 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പോരാട്ടം പാഴായി.
ബാറ്റിംഗില്‍ വാര്‍ണറുടെയും ബൗളിംഗില്‍ റഷീദ് ഖാന്റെയും ഖലീല്‍ അഹമ്മദിന്റെയും മികവാണ് സണ്‍റൈസേഴ്സിന് ആറാം ജയം സമ്മാനിച്ചത്.

മറുപടി ബാറ്റിംഗില്‍ പഞ്ചാബ് ഓപ്പണര്‍ ഗെയ്ലിനെ(4) തുടക്കത്തിലെ ഖലീല്‍ അഹമ്മദ് മടക്കി. സഹ ഓപ്പണര്‍ കെ എല്‍ രാഹുലും മായങ്കും രണ്ടാം വിക്കറ്റില്‍ അടിത്തറ പാകി.
ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ മായങ്ക്(27) പുറത്ത്. 10 പന്തില്‍ 21 റണ്‍സെടുത്ത നിക്കോളസാവട്ടെ ഖലീലിന്റെ പന്തില്‍ ഭുവിയുടെ വണ്ടര്‍ ക്യാച്ചില്‍ കുടുങ്ങി.
സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ പഞ്ചാബിന് ജയിക്കാന്‍ അവസാന 30 പന്തില്‍ 90 റണ്‍സ് വേണമായിരുന്നു.
റഷീദും ഖലീലും മൂന്ന് വീതവും സന്ദീപ് രണ്ടും വിക്കറ്റും നേടി.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 78 റണ്‍സ് പിറന്നു. സാഹ പുറത്തായശേഷം വാര്‍ണര്‍ക്കൊപ്പം മനീഷ് പാണ്ഡെ എത്തിയപ്പോള്‍ റണ്‍സ് കുതിച്ചുകയറി.
പത്തോവര്‍ കടന്നപ്പോള്‍ ഹൈദരാബാദിന്റെ സ്‌കോര്‍ബോര്‍ഡില്‍ 100 റണ്‍സ് കടന്നു. 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്.
തകര്‍പ്പന്‍ അടിക്കൊരുങ്ങിയ പാണ്ഡെയെ (25 പന്തില്‍ 36) ആര്‍. അശ്വിന്‍ പുറത്താക്കി. മൂന്നു ഫോറും ഒരു സിക്സുമാണ് ഇന്ത്യന്‍ താരം നേടിയത്.
ആ ഓവറിന്റെ അവസാന പന്തില്‍ വാര്‍ണറെയും നഷ്ടമായി.

വന്‍ ഷോട്ടിനു ശ്രമിച്ച നായകന്‍ വില്യംസണ്‍ (ഏഴു പന്തില്‍ 14) മുഹമ്മദ് ഷാമിയുടെ പന്തില്‍ മുരുഗന്‍ അശ്വിനു ക്യാച്ച് നല്‍കി. ആ ഓവറില്‍ തന്നെ പത്തു പന്തില്‍ 20 റണ്‍സ് എടുത്ത മുഹമ്മദ് നബി ക്ലീന്‍ബൗള്‍ഡായി. രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷാമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Related Post

ലോകകപ്പ് ക്രിക്കറ്റ് ടീമുകളെ വിറപ്പിച്ച് ഇംഗ്ലണ്ട്  

Posted by - May 23, 2019, 07:19 am IST 0
ലോകകപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്നു വിശേഷിപ്പിച്ച ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ പടുകൂറ്റന്‍ വിജയം നേടിയ ടീമാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ലോകകപ്പ് ടീമുകള്‍ക്ക് മുന്നറിയിപ്പു തന്നെയാണെന്നു…

സെയ്മിന്‍ലെന്‍ ഡൊംഗല്‍ ബ്ലാസ്റ്റേഴ്സ് വിട്ടു  

Posted by - May 23, 2019, 07:12 am IST 0
ഫത്തോഡ: ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ താരം സെയ്മിന്‍ലെന്‍ ഡൊംഗല്‍ ടീം വിട്ടു. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എഫ്സി ഗോവയിലേക്കാണ് താരം…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

Posted by - Apr 6, 2019, 01:34 pm IST 0
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ്…

മുന്‍ പാക് താരത്തിന് ഇന്ത്യയുടെ സഹായഹസ്തം 

Posted by - Apr 28, 2018, 02:18 pm IST 0
ദില്ലി: ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം ചെയ്തു. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ…

നൈറ്റ് റൈഡേഴ്‌സിനെതിരെ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം

Posted by - Apr 15, 2019, 04:56 pm IST 0
കൊല്‍ക്കത്ത: റെയ്‌ന- ജഡേജ ഫിനിഷിംഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ…

Leave a comment