സുരേഷ് കല്ലടയ്‌ക്കെതിരെ  കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ്; ക്ലീന്‍ചിറ്റ് നല്‍കിയില്ല                        

1360 0

കൊച്ചി: യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയില്ല. സുരേഷ് കല്ലടയ്‌ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസ് നിലപാട്. കഴിഞ്ഞ ദിവസം പോലീസിനു മുമ്പാകെ സുരേഷ് കല്ലട ഹാജരായെങ്കിലും കേസില്‍ സുരേഷിന്റെ പങ്ക് ഇനിയും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കേസില്‍ പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും തൃക്കാക്കര എസിപി അറിയിച്ചു. അറസ്റ്റിലായവര്‍ക്കെല്ലാം കേസില്‍ നേരിട്ട് പങ്കുള്ളവരാണ്. കല്ലട ബസുകളില്‍ ആയുധം സൂക്ഷിക്കുന്നതായി യാത്രക്കാരുടെ മൊഴിയുണ്ടെങ്കിലും അതു കണ്ടെത്തണമെങ്കില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് പറയുന്നത്.  

അതേസമയം, സംസ്ഥാനത്ത് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് പരിശോധന തുടരുകയാണ്. ശനിയാഴ്ച രാത്രിയില്‍ 168 ദീര്‍ഘദൂര ബസുകള്‍ പോലീസ് പരിശോധിച്ചു.   
പെര്‍മിറ്റ് ലംഘനം കണ്ടെത്തിയ വാഹനങ്ങളില്‍നിന്നും 5,05,000 രൂപ പിഴ ഈടാക്കി. 120 ബസുകളിലാണ് പെര്‍മിറ്റ് ലംഘനം കണ്ടെത്തിയത്. കല്ലടയുടെ 20 ബസുകള്‍ക്ക് നോട്ടീസ് നല്‍കി. 43 ട്രാവല്‍ ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കിയതായും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.   

Related Post

Galipata

Posted by - May 24, 2012, 01:20 pm IST 0
Galipara is a Kannada language movie. The film stars Diganth, Rajesh Krishnan and Anant Nag in lead roles. The film…

Leave a comment