സൈനികരുടെ പേരിൽ വോട്ട് അഭ്യർത്ഥന; മോദിയുടെ പ്രസംഗത്തിൽ വിശദീകരണം തേടി

249 0

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ലാത്തൂരിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കന്നിവോട്ടർമാരോടു പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിലും ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികരുടെ പേരിലും വോട്ടഭ്യർത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരണം തേടി. മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോടാണ് തിരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരണം തേടിയത്.

സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. സൈനികരുടെ ചിത്രങ്ങളോ ഇത് സംബന്ധിച്ച പരസ്യങ്ങളോ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശവും നൽകിയിരുന്നു. 

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ടു ചെയ്തു രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തീരാനായിരുന്നു കന്നി വോട്ടർമാരോടു പ്രധാനമന്ത്രിയുടെ ആഹ്വാനം.

Related Post

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക 

Posted by - Mar 28, 2018, 07:42 am IST 0
കർണാടക ജനവിധി തേടുന്നു-നിർണായക മത്സരത്തിന് കളമൊരുക്കി കർണാടക  ജനവിധി തേടുന്ന കർണാടകയിലേക്കാണ് ഇപ്പോൾ രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. എനി നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനും ലോകസഭാ തിരഞ്ഞെടുപ്പിനെയും ഒരുപോലെ…

മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും

Posted by - Nov 25, 2018, 08:16 am IST 0
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും. കണ്ണൂര്‍-കോഴിക്കോട് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി നാളെയാണ് തലസ്ഥാനത്ത് മടങ്ങി എത്തുക. ഇതിനുശേഷമാകും…

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന

Posted by - Dec 11, 2018, 09:36 pm IST 0
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അശോക് ഗെഹലോട്ട് നയിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ഹൈക്കമാന്‍ഡിന്റെ തീരുമാനം സച്ചിന്‍ പൈലറ്റ് അംഗീകരിച്ചു. യുവനേതാവ് സച്ചിന്‍ പൈലറ്റിന്റെ പേരാണ് ആ…

രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു 

Posted by - Oct 28, 2018, 09:25 am IST 0
തിരുവനന്തപുരം : ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും എഐസിസി അംഗവുമായ ജി രാമന്‍നായരും ബിജെപിയില്‍ ചേര്‍ന്നു. വനിതാ കമ്മിഷന്‍ മുന്‍…

Leave a comment