മാവോയിസ്റ്റ് ഭീഷണി; പോലീസ് സംയുക്ത യോഗം ചേരും

105 0

ഇരിട്ടി: മാവോയിസ്റ്റ് ഭീഷണി പ്രതിരോധിക്കാനും സുരക്ഷ കർശനമാക്കുന്നതിന്‍റെയും ഭാഗമായി കേരള-കർണാടക-തമിഴ്നാട് പോലീസിന്‍റെ സംയുക്ത യോഗം ചേരും. കർണാടകയിലെ ഉഡുപ്പിയിലാണ് യോഗം.

 മൂന്നു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും മാവോയിസ്റ്റ് വിരുദ്ധ സേനാ തലവന്മാരും രഹസ്യാന്വോഷണ വിഭാഗം ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

കേരള-കര്‍ണാടക അതിര്‍ത്തി മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യവും കല്‍പ്പറ്റയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയും യോഗം ചർച്ച ചെയ്യുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാവോയിസ്റ്റ് ഭീഷണി ഏങ്ങനെ നേരിടാമെന്ന കാര്യവും യോഗം വിലയിരുത്തും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായ സാഹചര്യത്തിൽ മണ്ഡലത്തിലെത്തുന്ന വിവിഐപികൾക്ക് കർശന സുരക്ഷയൊരുക്കാനാണ് പോലീസ് തീരുമാനം.

Related Post

വിഎസിന്റെ റൂമിന് നേരെ കല്ലേറ്; പ്രതി പിടിയില്‍

Posted by - May 30, 2018, 09:46 am IST 0
കൊച്ചി: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ താമസിച്ചിരുന്ന മുറിയ്ക്കുനേരെ കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി.  ആലുവ പാലസിലെ വിഎസിന്റെ മുറിയ്ക്കുനേരെയായിരുന്നു ആക്രമണം. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. ചുണങ്ങംവേലി…

മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

Posted by - Nov 30, 2018, 01:39 pm IST 0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയിപ്പുകള്‍ നല്‍കേണ്ടെന്നാണ് നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ ആരായുന്നതില്‍ നിയന്ത്രണം. പിആര്‍ഡി നിശ്ചയിക്കുന്ന സ്ഥലത്ത് മാത്രമേ പ്രതികരണം…

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Posted by - Apr 21, 2018, 09:27 am IST 0
ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക്…

വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ വിരുതന് കിട്ടിയത് എട്ടിന്റെ പണി 

Posted by - May 7, 2018, 09:01 pm IST 0
വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ വിരുതന് കിട്ടിയത് എട്ടിന്റെ പണി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ മരത്തില്‍ തൂങ്ങിക്കിടന്നു പകര്‍ത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാരനെയാണ്…

Leave a comment