ജനവികാരം ഉൾക്കൊണ്ട പ്രകടനപത്രികയാണ് കോൺഗ്രസിന്‍റെത് : രാഹുൽ ഗാന്ധി

388 0

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ പ്രകടനപത്രിക ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ളതാണെന്നും ഇത് കോൺഗ്രസിന്‍റെ മാത്രം പ്രകടനപത്രികയല്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് "ന്യായ്" പദ്ധതി മുന്നോട്ട് വച്ചതെന്നും അദ്ദേഹം പറഞ്ഞു."ന്യായ്" പദ്ധതിക്ക് വേണ്ട തുക ഇടത്തരക്കാരിൽ നിന്നാവില്ല കണ്ടെത്തുകയെന്നും ആദായ നികുതി വർധിപ്പിക്കില്ലെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങളെ അടക്കി വാഴുന്നവരിൽ നിന്നാകും ഇതിനുള്ള തുക കണ്ടെത്തുകയെന്നും രാഹുൽ കൂട്ടിച്ചേർത്തു. പൂനെയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്.

Related Post

ശബരിമല പ്രശ്‌നത്തില്‍ പിന്നോട്ടില്ല;  ലക്ഷ്യം കൈവരിക്കും വരെ സമരം ചെയ്യും ; പി.എസ് ശ്രീധരന്‍പിള്ള

Posted by - Nov 29, 2018, 12:12 pm IST 0
കൊച്ചി:ശബരിമല പ്രശ്‌നത്തില്‍ പിന്നോട്ടില്ലെന്നും, ലക്ഷ്യം കൈവരിക്കും വരെ സമരം ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണം.  ശബരിമല വിഷയത്തില്‍…

രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Posted by - Apr 1, 2019, 04:38 pm IST 0
തിരുവനന്തപുരം: വയനാട് ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമെത്തും. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം…

സ്മൃതി ഇറാനി ഡിഗ്രി പാസായെന്ന് കള്ളം പറഞ്ഞത് ക്രിമിനൽ കുറ്റമെന്ന് ആരോപിച്ച് കോൺഗ്രസ്

Posted by - Apr 12, 2019, 04:36 pm IST 0
ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഡിഗ്രി…

തനിക്കെതിരായ വിജിലന്‍സ് അന്വേഷണം സര്‍‌ക്കാരിന്റെ പ്രതികാര നടപടി; രമേശ് ചെന്നിത്തല

Posted by - Oct 31, 2018, 08:49 pm IST 0
തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്നുവന്ന വിജിലന്‍സ് അന്വേഷണം സര്‍‌ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറി ക്രമക്കേട് പുറത്തുകൊണ്ടുവന്നതിനുള്ള പ്രതികാര നടപടിയായാണ് വിജിലന്‍സിന്റെ പ്രാഥമിക…

ലോക്സഭാ തെരഞ്ഞെടുപ്പ്; നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് 

Posted by - Apr 17, 2019, 11:01 am IST 0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ…

Leave a comment