തലസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുന്നു; 9497975000 എന്ന നമ്പറില്‍ 24 മണിക്കൂറും കമ്മീഷണറെ വിളിക്കാം

135 0

തിരുവനന്തപുരം: തലസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് 'കണക്‌ട് ടു കമ്മീഷണര്‍' എന്ന സംവിധാനവുമായി കേരള പോലീസ്. 9497975000 എന്ന നമ്ബറില്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും കംമീഷണറെ ബന്ധപ്പെടാമെന്നും, പരാതികളും, നിര്‍ദേശങ്ങളും ഈ നമ്ബറിലൂടെ അറിയിക്കാമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാനമായും തലസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുക എന്നതാണ് 'കണക്‌ട് ടു കമ്മീഷണര്‍' എന്ന സംവിധാനത്തിന്റെ പ്രഥമ ലക്ഷ്യം. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളെ കുറിച്ചും, അസ്വാഭാവികമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും ഈ നമ്ബറിലൂടെ കമ്മീഷന്‍റെ അറിയിക്കാം. കൂടാതെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, വില്‍പ്പന എന്നിവയെ കുറിച്ചുള്ള വിവരങ്ങളും കൈമാറാം.

ആട്ടോ-ടാക്സി സംബന്ധമായ പ്രശ്നങ്ങളും ഈ നമ്ബറിലൂടെ കമ്മീഷണറെ അറിയിക്കാം. യാത്രക്കാരോട് അപമര്യാദയായി പെരുമാറുക, അമിത കൂലി ഈടാക്കുക, തുടങ്ങിയ എല്ലാ പ്രശ്നങ്ങളും കമ്മീഷണറെ അറിയിക്കാന്‍ സാധിക്കും.

Related Post

ജൂണ്‍ 30 ന് യു.ഡി.എഫ് ഹര്‍ത്താല്‍

Posted by - Jun 4, 2018, 08:26 pm IST 0
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈ മാസം ഏഴിന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഈ മാസം 30ലേക്ക് മാറ്റി. നിപ്പ വൈറസിന്റേയും മറ്റ് പകര്‍ച്ച വ്യാധികളുടേയും പ്രതിരോധ…

എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപിയുടെ പ്രതിഷേധം

Posted by - Nov 21, 2018, 08:57 pm IST 0
ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ വിവിധ ഇടങ്ങളില്‍ ബിജെപി പ്രതിഷേധം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.…

ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും

Posted by - Dec 27, 2018, 07:36 am IST 0
പമ്പ: ശബരിമലയിലെ മണ്ഡലകാലം ഇന്ന് സമാപിക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി…

ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത

Posted by - Oct 1, 2018, 07:09 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലാം തിയതി വരെ മഴ തുടരുമെന്നും തുലാവര്‍ഷം 15 നുശേഷം എത്തുമെന്നും കാലാവസ്ഥാ…

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം

Posted by - Dec 26, 2018, 12:15 pm IST 0
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം. രണ്ട് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു…

Leave a comment