വ​നി​താ മ​തി​ല്‍ കേ​ര​ള​ത്തി​ന് വി​നാ​ശ​മാ​ണ് വ​രു​ത്താ​ന്‍ പോ​കു​ന്നത് ; ര​മേ​ശ് ചെ​ന്നി​ത്ത​ല

116 0

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ല്‍ വ​ര്‍​ഗീ​യ​മ​തി​ലാ​ണെ​ന്നും ഇ​ത് കേ​ര​ള​ത്തി​ന് വി​നാ​ശ​മാ​ണ് വ​രു​ത്താ​ന്‍ പോ​കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ദ്വേ​ഷ​ത്തി​ന്‍റെ​യും വെ​റു​പ്പി​ന്‍റെ​യും വി​ഭാ​ഗീ​യ​ത​യു​ടെ​യും സ​ന്ദേ​ശ​മാ​ണ് വ​നി​താ മ​തി​ല്‍ ന​ല്‍​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ​ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. 

ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ള്‍ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​നി​താ മ​തി​ല്‍ പാ​ര്‍​ട്ടി പ​രി​പാ​ടി​യാ​ണ് അ​തി​ന് വേ​ണ്ടി സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു. പൊ​തു ഖ​ജ​നാ​വി​ല്‍ നി​ന്നും പ​ണം ചെ​ല​വ​ഴി​ക്കു​ന്നു. ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് വ​നി​താ മ​തി​ലി​ന് ആ​ളു​ക​ളെ കൂ​ട്ടു​ന്ന​ത്. 

ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലും സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കാ​തെ അ​ധ്യാ​പ​ക​രോ​ട് ക്ലാ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്ന സ​ര്‍​ക്കാ​ര്‍ ഇ​ന്ന് സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റു​ക​ളെ​യും ജ​ന​ങ്ങ​ളെ​യും വ​നി​താ മ​തി​ലി​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. 

ലോ​ക​ത്ത് മ​തി​ലു​ക​ള്‍ പൊ​ളി​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​വി​ടെ മ​തി​ല്‍ തീ​ര്‍​ത്ത് വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പ്, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. പാ​ര്‍​ട്ടി പ​രി​പാ​ടി​ക്ക് വേ​ണ്ടി സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് തെ​റ്റാ​യ പ്ര​വ​ണ​ത ഉ​ണ്ടാ​ക്കും. കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും മ​തി​ലി​നെ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Related Post

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് 

Posted by - May 22, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപയും ഡീസലിന് 27 പൈസയും കൂടി 73.88 രൂപ…

ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു

Posted by - Jun 5, 2018, 11:50 am IST 0
മലപ്പുറം: എടപ്പാളില്‍ ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് പാചകവാതകവുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ്…

താല്‍ക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടലിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും

Posted by - Apr 10, 2019, 02:46 pm IST 0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ കെഎസ്ആര്‍ടിസി…

യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം: പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

Posted by - Apr 28, 2018, 11:26 am IST 0
ആലപ്പുഴ: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിൽ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിശ്വാസമുള്ള ഏതൊരു വ്യക്തിയെയും ക്ഷേത്രത്തില്‍ കയറ്റണം. വിശ്വാസമുള്ള…

Leave a comment