മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍

237 0

ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ഡോ. ശശി തരൂര്‍ എം.പി. പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശയെന്ന് ശശി തരൂര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും ശുപാര്‍ശ.

2018 ആഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. ചെങ്ങന്നൂര്‍,​ കുട്ടനാട്,​ ആലുവ,​ പറവൂര്‍ മേഖലയില്‍ നിന്ന് ആയിരങ്ങളെയാണ് ഇവര്‍ രക്ഷപ്പെടുത്തിയത്. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങളും മത്സ്യത്തൊഴിലാളികളുടെ സേവനത്തെക്കുറിച്ച്‌ പ്രത്യേക ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചിരുന്നു

Related Post

വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തിയ ആൾ പിടിയിൽ 

Posted by - Jan 3, 2019, 02:17 pm IST 0
ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം…

ശബരിമല വിഷയം ; ഇന്ന് വൈകിട്ട് എകെജി സെന്ററില്‍ യോഗം ചേരാന്‍ തീരുമാനം

Posted by - Dec 4, 2018, 11:55 am IST 0
തിരുവനന്തപുരം : ഇടതു മുന്നണി ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് എകെജി സെന്ററില്‍ യോഗം ചേരാന്‍ തീരുമാനം .യോഗത്തില്‍ വനിതാ മതില്‍…

 കേരളത്തില്‍ ഇപ്രാവശ്യം കാലവര്‍ഷം മെയ് 29 മുതല്‍ 

Posted by - May 19, 2018, 06:30 am IST 0
തിരുവനന്തപുരം: കേരളത്തില്‍ ഇപ്രാവശ്യം കാലവര്‍ഷം നേരത്തെ എത്തുമെന്ന് വിവരം. പൊതുവെ ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ ഇക്കുറി മെയ് 29മുതല്‍ തന്നെ കാലവര്‍ഷം ശക്തി…

ബിഷപ്പിനെതിരായ ലൈംഗികാരോപണം : കര്‍ദിനാളിന്റെ മൊഴിയെടുക്കും

Posted by - Jul 9, 2018, 11:19 am IST 0
കോട്ടയം : ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. പീഡന വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കന്യാസ്ത്രീ…

പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്

Posted by - Dec 5, 2018, 11:31 am IST 0
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തപാലില്‍ കത്ത് ലഭിച്ചത്.  ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍,…

Leave a comment