എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി

303 0

തിരുവനന്തപുരം: എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സുകുമാരന്‍ നായരുടെ അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാമെന്നും എന്നാല്‍ അതിനുള്ള അവസരം ഇതല്ലെന്നുമാണ് കോടിയേരി പറഞ്ഞത്.കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് പോലെ, അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടില്ല.

അത് അതിന്റേതായ സമയങ്ങളിലേ ഉപയോഗിക്കുവെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്‌എസും സര്‍ക്കാറും കൊമ്ബു കോര്‍ക്കുന്നതിനിടെയാണ് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന വനിതാ മതിലില്‍ സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍പ്പെട്ട സ്ത്രീകള്‍ പങ്കെടുക്കുമെന്ന കാര്യവും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Related Post

വട്ടിയൂർക്കാവിൽ പദ്മജ മത്സരിക്കേണ്ട : കെ മുരളീധരൻ 

Posted by - Sep 22, 2019, 03:52 pm IST 0
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിൽ   കോൺഗ്രസ് പാർട്ടിയാണ്  സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും പത്മജ വേണുഗോപാല്‍ മത്സരിക്കേണ്ട എന്നും കെ മുരളീധരൻ   എം പി അഭിപ്രായപ്പെട്ടു. വട്ടിയൂര്‍ക്കാവില്‍ തന്റെ…

അണികളുടെ പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടി  

Posted by - Mar 15, 2021, 07:30 am IST 0
കോഴിക്കോട്: അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് കുറ്റ്യാടി സീറ്റ് സിപിഎം തിരിച്ചെടുത്തു. ഇവിടെ  കെപി കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന…

കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Posted by - May 28, 2018, 10:39 am IST 0
തിരുവനന്തപുരം: ഗവര്‍ണര്‍ പദവി ഏറ്റെടുത്തേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിടപറഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാമിലെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കും. രാവിലെ 11.15നാണ് സത്യപ്രതിജ്ഞ. ഒരു…

കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയം: സന്ദീപ് ദീക്ഷിത്  

Posted by - Feb 11, 2020, 10:34 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി വളരെ  ശോചനീയമായിരിക്കുമെന്ന്  കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നടത്തിയത് വളരെ മോശം പ്രകടനമായിരുന്നെന്നും അദ്ദേഹം…

തന്നെ കൂടുതല്‍ കേസുകളില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സുരേന്ദ്രന്‍

Posted by - Nov 26, 2018, 10:14 am IST 0
കോഴിക്കോട്: ബിജെപി നേതാവ് കെ സുരേന്ദ്രനെ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടുപോയി. എസ് പി ഓഫീസ് മാര്‍ച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് വാറന്റ്. എന്നാല്‍ തന്നെ കൂടുതല്‍…

Leave a comment