സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച്‌ വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു

132 0

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച്‌ വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു. നാ​ലു​വ​യ​സ്സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ ശ​നി​യാ​ഴ്​​ച മൂ​ന്നു​പേ​രാ​ണ്​ രോ​ഗം ബാ​ധി​ച്ച്‌​ മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ര്‍ സ്വ​ദേ​ശി സൂ​ര​ജ്​ കൃ​ഷ്​​ണ​ന്‍ (നാ​ല്), കൊ​ല്ലം കൊ​റ്റ​ങ്ക​ര സ്വ​ദേ​ശി സ്​​റ്റൈ​ഫി (23), കോ​ഴി​ക്കോ​ട്​ ഇ​രി​ങ്ങാ​ല്‍ സ്വ​ദേ​ശി സു​ധ (37) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്​. ഇ​തോ​ടെ ഇ​ക്കൊ​ല്ലം എ​ച്ച്‌​ വണ്‍ എ​ന്‍ വണ്‍ ബാ​ധി​ച്ച്‌​ സം​സ്​​ഥാ​ന​ത്ത്​ 53 പേ​ര്‍ മ​രി​ച്ചെ​ന്നാണ് ആ​രോ​ഗ്യ​വ​കു​പ്പിന്റെ കണക്ക്. ഒരാഴ്ചക്കിടെ 14 പേര്‍ രോ​ഗം ബാധിച്ച്‌ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ മരണസംഖ്യ ഉയര്‍ന്നേക്കും. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും എ​ച്ച്‌​ വണ്‍ എ​ന്‍ വണ്‍ പനിക്കെതിരെ പൊ​തു​ജ​നം കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​വകുപ്പിന്റെ മു​ന്ന​റി​യി​പ്പ്. പ​ഴു​ത​ട​ച്ച പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആരോ​ഗ്യവകുപ്പിന്റെയും വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ രോ​ഗവ്യാപനം തടയാന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

Related Post

യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ അന്വേഷണം ബന്ധുക്കളിലേക്ക്

Posted by - Mar 30, 2019, 05:14 pm IST 0
ഓയൂർ: സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം സ്ത്രീധന പീഡന കേസുകളിൽ അത്യപൂർവമെന്ന് പൊലീസ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ…

സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം

Posted by - Nov 29, 2018, 12:50 pm IST 0
തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിപ്പ ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ ജൂണ്‍ മാസം വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.…

പ്രളയക്കെടുതിക്കുശേഷം സംസ്ഥാനത്തു മഹാരാഷ്ട്രയിൽനിന്നുള്ള സഹായം തുടരുന്നു 

Posted by - Sep 6, 2018, 03:42 pm IST 0
എൻ.ടി. പിള്ള  കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോഴുണ്ടായത്. സുനാമി, ഓഖി, നിപ്പ എന്നീ ദുരന്തങ്ങളെ അതിജീവിച്ച ജനങ്ങൾക്ക് വലിയൊരു ആഘാതമാണ് പ്രളയദുരന്തമേൽപ്പിച്ചത്. മഴക്കെടുതിക്കൊപ്പം തുടർച്ചയായിട്ടുള്ള ഉരുൾപൊട്ടലും…

തൊടുപുഴയിൽ മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

Posted by - Apr 6, 2019, 01:44 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ്…

Leave a comment