സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു

316 0

ജമ്മുകാശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ സിര്‍നോ ഗ്രാമത്തില്‍ നടന്ന സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. 7 നാട്ടുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ആക്രമണത്തില്‍ അമിര്‍ അഹ്മദ്, അബിദ് ഹുസൈന്‍ എന്നീ യുവാക്കള്‍ക്ക് ഏറ്റുമുട്ടലിനിടെ വെടിയേറ്റു. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സഹൂര്‍ തോക്കര്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. യുവാക്കള്‍ക്ക് വെടിയേറ്റതോടെ ജനങ്ങള്‍, സൈന്യവും തീവ്രവാദികളും തമ്മില്‍ സംഘട്ടനം നടക്കുന്ന സ്ഥലത്തേക്ക് വരികയും തുടര്‍ന്ന് ഇവരെ ഒഴിവാക്കാനായി വെച്ച മുന്നറിയിപ്പ് വെടികള്‍ കൊണ്ട് സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

ഒരു രാജ്യവും സ്വന്തം ജനതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ജയിച്ചിട്ടില്ലെന്നും രക്തക്കുളി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്റ് ചെയ്തു. തെക്കന്‍ കാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ നടത്തിയ സൈനീക നടപടിക്കിടെയാണ് ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. കൂട്ടക്കൊല എന്നാണ് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സൈനീക നടപടിയെ വിമര്‍ശിച്ചത്. പലയിടത്തും സുരക്ഷാസേന കണ്ണീര്‍വാതകവും പെല്ലറ്റും പ്രയോഗിച്ചു. ചിലയിടത്ത് വെടിവയ്പ്പുമുണ്ടായി.

Related Post

നി​പ വൈ​റ​സി​നെ​പ്പ​റ്റി വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി

Posted by - Dec 5, 2018, 08:32 pm IST 0
തി​രു​വ​ന​ന്ത​പു​രം: നി​പ വൈ​റ​സി​നെ​പ്പ​റ്റി വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. സം​സ്ഥാ​ന​ത്തു പു​തു​താ​യി ഒ​രി​ട​ത്തു​പോ​ലും നി​പ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന…

വിനോദയാത്ര പോകുന്നവർ ശ്രദ്ധിക്കുക : ഈ ബീച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ അപകടകാരിയാണ് 

Posted by - Apr 22, 2018, 09:10 am IST 0
കൊല്ലം: സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ അപകടകാരിയായ ബീച്ചായി മാറി കൊല്ലം ബീച്ച്‌. 5 വര്‍ഷത്തിനിടെ അന്‍പതിലധികം പേര്‍ മരിച്ചെങ്കിലും ഇവിടെ ലൈഫ് ഗാര്‍ഡിന് അവശ്യം വേണ്ട…

മരം വീണ് രണ്ട് മലയാളികൾ മൈസൂരിൽ മരിച്ചു 

Posted by - May 2, 2018, 07:13 am IST 0
 മൈസൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി…

മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് രണ്ട് വർഷം

Posted by - Apr 6, 2018, 06:28 am IST 0
മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് രണ്ട് വർഷം ദക്ഷിണ കൊൽക്കത്തയിൽ ബെഹാല മേഖലയിൽ വൃദ്ധയുടെ മൃതദേഹം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചത് രണ്ടുവർഷമാണ്. വൃദ്ധയ്ക്ക് ലഭിക്കുന്ന പെൻഷൻ തുക കൈക്കലാക്കാനാണ്…

തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്‌ 

Posted by - May 23, 2018, 07:38 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച്‌ എണ്ണക്കമ്പിനികളുമായി കേന്ദ്ര…

Leave a comment