പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ല; ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്‍കിയെന്ന് പ്രധാനമന്ത്രി

313 0

ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലുള്ള ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റുമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനംവഴി സംസാരിക്കുന്നതിന് ഇടയില്‍ ആണ്‌ പ്രധാനമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്.

സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം നല്‍കിയിരുന്നു. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന മുന്നണികള്‍ അഴിമതിക്കാരുടെയും ഭരിക്കാന്‍ അറിയാത്തവരുടേയും ആണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കാര്യക്ഷമമാക്കണമെന്നും ജനങ്ങളില്‍നിന്ന് പ്രതികരണം ആരായണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കേന്ദ്രത്തില്‍ മുന്‍ സര്‍ക്കാരുകളെക്കാള്‍ മികച്ച ഭരണമാണ് എന്‍ഡിഎ സര്‍ക്കാര്‍ കാഴ്ച വെക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. നേരത്തെ വിഐപി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇഐപി (എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) എന്ന സ്ഥിതിയാണെന്നും സര്‍ക്കാര്‍ എല്ലാവരുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

Related Post

ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു

Posted by - Jun 15, 2018, 06:48 pm IST 0
ആലപ്പുഴ: ആലപ്പുഴയില്‍ ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു. ഷാപ്പ് മാനേജര്‍ ജോസിയെയാണ് പുളിങ്കുന്ന് സ്വദേശി വിനോദ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കൊലപാതക കാരണം…

എ​റ​ണാ​കു​ളത്ത് എ​ച്ച്‌1​എ​ന്‍1 പ​നി സ്ഥി​രീ​ക​രിച്ചു

Posted by - Sep 24, 2018, 08:18 pm IST 0
കൊ​ച്ചി: എ​റ​ണാ​കു​ളത്ത് അ​ഞ്ചു​വ​യ​സു​ള്ള കു​ട്ടി​ക്ക് എ​ച്ച്‌1​എ​ന്‍1 പ​നി സ്ഥി​രീ​ക​രി​ച്ചു.  ഇതിനെത്തുടര്‍ന്ന് എ​റ​ണാ​കു​ളത്ത് ജി​ല്ലാ ഓ​ഫീ​സ​ര്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സാ​ധാ​ര​ണ വ​രു​ന്ന ജ​ല​ദോ​ഷ​പ​നി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍…

സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ശ്രീധരന്‍ പിള്ള

Posted by - Nov 14, 2018, 10:05 pm IST 0
തിരുവനന്തപുരം: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ള. യുവതീ പ്രവേശനം വിലക്കണമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍…

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

Posted by - Dec 27, 2018, 04:38 pm IST 0
കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ 30 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ഇയാളെ റിമാന്‍ഡ്…

സൂര്യാഘാത സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

Posted by - Apr 12, 2019, 05:04 pm IST 0
കേരളത്തിൽ ചൂട് ഇനിയും കൂടും. സൂര്യാതപ സാധ്യത വർധിക്കുമെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവിൽ മുന്നറിയിപ്പ്…

Leave a comment