മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധ; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

253 0

മൈസൂര്‍ : മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്.

അവശരായ 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൊല്ലഗലിലെയും മൈസൂരുവിലെയും ആശുപത്രികളിലാണ് ഇവര്‍ ചികിത്സയിലുള്ളത്.

നേരത്തേ ക്ഷേത്രം നടത്തിപ്പിനെ ചൊല്ലി ഇവിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് അറിയാന്‍ സാധിച്ചത്. ഇതിനെ തുടര്‍ന്ന് പ്രസാദത്തില്‍ ആരെങ്കിലും വിഷം ചേര്‍ത്തതാണോ എന്ന സംശയവും പോലീസിനുണ്ട്. അതേസമയം സംഭവവുമായി ബന്ധപെട്ടു രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാരമ്മ ക്ഷേത്രത്തില്‍ പുതിയകെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഭാഗമായുള്ള കര്‍മ്മങ്ങള്‍ക്കൊടുവിലാണ് ഭക്തര്‍ക്ക് തക്കാളിച്ചോറും അവലും പ്രസാദമായി നല്‍കിയത്. മുന്‍പന്തിയിലുണ്ടായിരുന്ന എണ്‍പതോളംപേര്‍ പ്രസാദം കഴിച്ചെങ്കിലും പിന്നിലുണ്ടായിരുന്നവര്‍ ദുര്‍ഗന്ധംമൂലം ഉപേക്ഷിച്ചു. പിന്നീട് പ്രസാദം കഴിച്ച്‌ ഭക്തര്‍ക്ക് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട് ഭക്തരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു സ്ത്രീയും കുട്ടിയും വഴിമധ്യേ തന്നെ മരണപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Related Post

ഇന്ധന വിലവര്‍ധനവിനെതിരെ വ്യാപാരികളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തില്‍ പണിമുടക്കില്ല  

Posted by - Feb 26, 2021, 03:42 pm IST 0
ഡല്‍ഹി: ഇന്ധന വിലവര്‍ധനവിനെതിരെ വ്യാപാരികളുടെ രാജ്യവ്യാപക ബന്ദ് തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ബന്ദ് വൈകീട്ട് എട്ടു വരെയാണ്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ…

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

പൗരത്വ നിയമ ഭേദഗതിയില്‍ പരസ്യവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - Dec 19, 2019, 07:19 pm IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ  പ്രതിഷേധങ്ങള്‍ക്ക്  വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം…

പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ടു  

Posted by - Feb 21, 2021, 01:55 pm IST 0
പുതുച്ചേരി: പുതുച്ചേരിയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവെച്ചു. കെ. ലക്ഷ്മി നാരായണന്‍ എംഎല്‍എ ആണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വിട്ടത്.…

പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകർക്കും : രാഹുൽ ഗാന്ധി

Posted by - Dec 10, 2019, 03:34 pm IST 0
ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന്  രാഹുൽ ഗാന്ധി. ബില്ലിനെ പിന്തുണച്ച് ലോക്‌സഭയില്‍ വോട്ട് ചെയ്ത ശിവസേനക്കെതിരെയും രാഹുല്‍ പരോക്ഷ വിമര്‍ശനം നടത്തി.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.…

Leave a comment