ഹര്‍ത്താലിനെ തള്ളി തിയേറ്ററുകളിലേക്ക് ആരാധക പ്രവാഹം; ഒടിയന് അവിസ്മരണീയ വരവേല്‍പ്പ് 

126 0

ബിജെപിയുടെ ഹര്‍ത്താലിനെ തള്ളി തിയേറ്ററുകളിലേക്ക് ആരാധക പ്രവാഹം ഒടിയന് അവിസ്മരണീയ വരവേല്‍പൊരുക്കി ആരാധകര്‍. മലയാളത്തിലെ എറ്റവും കൂടുതല്‍ കാത്തിരിക്കപ്പെട്ട സിനിമകളിലൊന്നായ മോഹല്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്ന് രാവിലെ നാലിന് ആദ്യ ഷോ യിലൂടെ ആരാധകര്‍ക്കിടയിലേക്ക്.

റിലീസിനെ രാജകീയമായി വരവേല്‍ക്കാനനൊരുങ്ങിയ ആരാധകര്‍ക്കിടയിലേക്കാണ് അടിസ്ഥാന രഹിത ആരോപണങ്ങളുന്നയിച്ച്‌ ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ബിജെപി എത്തിയത്. എന്നാല്‍ ഹര്‍ത്താലിനെ വകവയ്ക്കാതെയുള്ള ആരാധക പ്രവാഹമാണ് തിയേറ്ററുകള്‍ക്ക് മുന്നില്‍ കണ്ടത്. പുലര്‍ച്ചെ മുതല്‍ തന്നെ തിയേറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജന പ്രവാഹമാണ് ദൃശ്യമായത്. ആദ്യ ഷോ കണ്ടിറങ്ങിയവര്‍ സിനിമയെക്കുറിച്ചുള്ള മികച്ച അഭിപ്രായത്തോടൊപ്പം ഹര്‍ത്താലിനെതിരെയും രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.

റിലീസ് ദിനത്തെ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപിയുടെ ഫെയ്സ്ബുക്ക് പേജിലും ഹര്‍ത്താല്‍ അനുകൂല പോസ്റ്റുകള്‍ക്ക് കീ‍ഴിലും രൂക്ഷമായ രീതിയിലാണ് ആരാധകരുടെ പ്രതികരണം.

Related Post

വൈറസ് ഭീതി  യാത്രക്കാരില്ല – ട്രെയിനുകൾ കുറച്ച സെൻട്രൽ റെയിൽവേ

Posted by - Mar 18, 2020, 04:16 pm IST 0
കോവിഡ്  ഭീതിമൂലം  യാത്രക്കാരില്ലാത്തതിനാല്‍ സെൻട്രൽ  റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി.11007 11008 – ഡെക്കാൻ എക്സ്പ്രസ്സ് 11201 LTT  AJNI  എക്സ്പ്രസ്   തുടങ്ങി 23 സർവീസുകളാണ് റദ്ധാക്കിയത്.  

ട്രൂ ഇന്ത്യൻ  സമാദരം 2020 ഞായറാഴ്ച ഡോംബിവ്‌ലിയിൽ   

Posted by - Jan 31, 2020, 10:47 am IST 0
ഡോംബിവില്ലി : സാംസ്‌കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ പത്താമത് വാർഷിക ആഘോഷം ഫെബ്രുവരി 2 ,…

ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറന്നു

Posted by - Feb 12, 2019, 08:26 pm IST 0
ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറന്നത്. അതേസമയം, നട തുറക്കുന്ന ദിവസമായിട്ടും…

ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ആദ്വൈതചിന്തയിലേക്കുള്ള പടവുകളാണെന്ന്..സൈഗൺ  സ്വാമികൾ 

Posted by - Feb 26, 2020, 09:16 pm IST 0
നവി മുംബൈ: ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ആദ്വൈതചിന്തയിലേക്കുള്ള പടവുകളാണെന്നും മനുഷ്യൻ ഒന്നാണെന്നുള്ള ചിന്തയും ഒരു ജാതിയെന്നത് മനുഷ്യ ജാതിയാണെന്നുമുള്ള തിരിച്ചറിവിൽ കുടി മാത്രമേ ലോക നന്മ ഉണ്ടാകുകയുള്ളുവെന്നും…

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Posted by - Apr 21, 2018, 09:27 am IST 0
ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക്…

Leave a comment