മോ​ഷ​ണ​ക്കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടം​ഗ​സം​ഘ​ത്തി​ല്‍ ഒ​രാ​ള്‍ ര​ക്ഷ​പ്പെ​ട്ടു  

118 0

കൊ​ച്ചി: മോ​ഷ​ണ​ക്കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടം​ഗ​സം​ഘ​ത്തി​ല്‍ ഒ​രാ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ട്ടു. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​ന്നു രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം ഇ​ങ്ങ​നെ: ന​ഗ​ര​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ ചൊവ്വാഴ്ച ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. ഇ​വ​ര്‍​ക്ക് വൈ​കി​ട്ട് ഭ​ക്ഷ​ണ​വും വാ​ങ്ങി ന​ല്‍​കി. ഇ​ന്നു രാ​വി​ലെ ഇ​വ​രി​ല്‍ ഒ​രാ​ളെ പ്രാ​ഥ​മി​ക ആ​വ​ശ്യം നി​റ​വേ​റ്റു​വാ​ന്‍ പു​റ​ത്തു​കൊ​ണ്ടു​പോ​യി തി​രി​കെ കൊ​ണ്ടു​വ​രും സ​മ​യം ര​ണ്ടാ​മ​ന്‍ പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ലേ​ക്ക് ക​റി ഒ​ഴി​ക്കു​ക​യും ഇ​രു​വ​രും​കൂ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​കയും ചെയ്തു. 

എന്നാല്‍ ഇവരില്‍ ഒരാളെ പോലീസുകാര്‍ സംഘം ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കി. രക്ഷപെട്ട പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി ഇ​രു​വ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വാ​ങ്ങി ന​ല്‍​കി​യ ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​റി ക​ള​യാ​തെ ഇ​വ​ര്‍ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കംസീറാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. പോലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related Post

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍; പ്രതിസന്ധി പരിഹരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

Posted by - Dec 18, 2018, 11:00 am IST 0
തിരുവനന്തപുരം : താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്‌ആര്‍ടിസി പ്രതിസന്ധിയില്‍. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും…

വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സർക്കാർ

Posted by - Apr 9, 2019, 01:49 pm IST 0
ദില്ലി: നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിലെ വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാനസർക്കാർ. ഇന്ന് കേസ് പരിഗണിച്ച സുപ്രീംകോടതിയിലാണ് സംസ്ഥാനസർക്കാർ നിലപാട് ആവർത്തിച്ചത്.  പ്രതിഭാഗവുമായി ഇക്കാര്യത്തിൽ…

മാവോയിസ്റ്റ് ഭീഷണി; പോലീസ് സംയുക്ത യോഗം ചേരും

Posted by - Apr 8, 2019, 04:36 pm IST 0
ഇരിട്ടി: മാവോയിസ്റ്റ് ഭീഷണി പ്രതിരോധിക്കാനും സുരക്ഷ കർശനമാക്കുന്നതിന്‍റെയും ഭാഗമായി കേരള-കർണാടക-തമിഴ്നാട് പോലീസിന്‍റെ സംയുക്ത യോഗം ചേരും. കർണാടകയിലെ ഉഡുപ്പിയിലാണ് യോഗം.  മൂന്നു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും മാവോയിസ്റ്റ്…

ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം തള്ളി തന്ത്രി കണ്ഠരര് രാജീവരര്

Posted by - Nov 5, 2018, 10:19 pm IST 0
ശബരിമല: യുവമോര്‍ച്ച യോഗത്തിനിടെ പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം തള്ളി തന്ത്രി കണ്ഠരര് രാജീവരര്. നട അടയ്ക്കുന്നത്  സംബന്ധിച്ച് ശ്രീധരന്‍ പിള്ളയോട് ഒരു തരത്തിലുള്ള നിയമോപദേശവും…

Leave a comment