ബിജെപി സമരം അവസാനിപ്പിച്ചിട്ടില്ല; പി.എസ്.ശ്രീധരന്‍പിള്ള

265 0

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം സംബന്ധിച്ച്‌ ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിച്ചതായി താന്‍ പറഞ്ഞെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് എതിരാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെയും ത്രിപുരയിലെയും പോലെ ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നതിന്റെ സൂചനയാണ് ലഭിക്കുന്നതെന്നും സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അതിനെതിരെ സംസാരിക്കാന്‍ ഇവിടെ ആരുമില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
 

Related Post

സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു

Posted by - Apr 28, 2018, 01:21 pm IST 0
കണ്ണൂര്‍: സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. ശനിയാഴ്ച രാവിലെ മാത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാങ്കോല്‍- ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ് ആണ് മരിച്ചത്.  മൃതദേഹം…

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത

Posted by - Nov 23, 2018, 11:26 am IST 0
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച്‌ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന്…

കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Posted by - Nov 22, 2018, 03:31 pm IST 0
കന്യാകുമാരി : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍.…

ഇരിട്ടിയില്‍ ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Posted by - Jan 2, 2019, 11:17 am IST 0
കണ്ണൂര്‍: ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

ലിഗ കൊലക്കേസില്‍ വഴിത്തിരിവ്: രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു 

Posted by - May 2, 2018, 10:15 am IST 0
തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. പീഡനത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികള്‍ പറഞ്ഞത്. പ്രദേശവാസികളായ രണ്ട് പേരുടെയും അറസ്റ്റ്…

Leave a comment