കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി

265 0

കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം, കെ സുരേന്ദ്രന് മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലായിരുന്നു കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്. നേരത്തെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പൊലീസ് കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള ശ്രമമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അറസ്റ്റോടെ സുരേന്ദ്രനെതിരെയുള്ള കേസുകള്‍ കുത്തിപ്പൊക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ സാധാരണ നടപടിക്രമമാണെന്നാണ് പൊലീസിന്റെ വിശദീകരണം.

Related Post

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത

Posted by - Jun 8, 2018, 08:04 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോററ്റി അറിയിച്ചു. 12 മുതല്‍ 20…

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി

Posted by - Jun 12, 2018, 07:47 am IST 0
പെരുമ്പാവൂര്‍: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ 'അമ്മ രാജേശ്വരി. മകളുടെ കൊലയാളി അമീര്‍ ഉള്‍ ഇസ്ളാം മാത്രമാണോ എന്നാണ് രാജേശ്വരിയുടെ സംശയം. തനിച്ച്‌ ഇത്തരമൊരു കൊലപാതകം ചെയ്യാന്‍…

അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

Posted by - Dec 26, 2018, 09:00 pm IST 0
കണ്ണൂര്‍: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. കരിവെള്ളൂരും പയ്യന്നൂര്‍ കണ്ടോത്തുമാണ് സംഭവം. വാഹനങ്ങളിലെത്തിയവര്‍ അയ്യപ്പജ്യോതി തെളിയിക്കുന്നത് സംഘം…

മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് കുഞ്ഞിനെ അമൃത ആശുപത്രിയിൽ എത്തിച്ചു

Posted by - Apr 16, 2019, 05:18 pm IST 0
തിരുവനന്തപുരം: മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുവന്നിരുന്ന 15 ദിവസം പ്രായമായ കുട്ടിയെ എറണാകുളം അമൃതാ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ചികിത്സാച്ചെലവുകളും…

Leave a comment