30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ അറസ്റ്റ് ചെയ്തു

115 0

തിരുവനന്തപുരം: 10 കോടിയോളം രൂപ വിലമതിക്കുന്ന 30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുനിയറ പണിക്കംകുടിയില്‍ അജി(35) ആണ് അറസ്റ്റിലായത്.

നാര്‍കോട്ടിക് സെല്ലിന്റെ സഹായത്തോടെയാണ് പേട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവും ഹാഷീഷ് ഓയിലും കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പാലക്കാട് എത്തിക്കുന്ന കഞ്ചാവ് പിന്നീട് ഇടനിലക്കാരെ അറിയിച്ചാണ് വില്‍പ്പന നടത്തി വന്നിരുന്നത്.

ആന്ധ്രയിലെ ശീലേരുവില്‍ നിന്നുമെത്തുന്ന ഹാഷിഷ് ഓയില്‍ വിദേശത്തേക്കും കടത്തിയിട്ടുള്ളതായി കണ്ടെത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Related Post

താല്‍ക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടലിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും

Posted by - Apr 10, 2019, 02:46 pm IST 0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ കെഎസ്ആര്‍ടിസി…

എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

Posted by - Nov 22, 2018, 07:53 am IST 0
പത്തനംതിട്ട: എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജൈവ പ്ലാന്റാണ് മാലിന്യ സംസ്‌കരണത്തിന് സജ്ജമാക്കിയത്. മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്‌ക്കരണ പ്ലാന്റിന്റ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.…

സംസ്ഥാനത്ത് കനത്തമഴ: നാലു വയസുകാരി ഉള്‍പ്പെടെ ഏഴു മരണം

Posted by - Jun 10, 2018, 06:22 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയും കാറ്റും തുടരവേ നാലു വയസുകാരി ഉള്‍പ്പെടെ ഏഴു മരണം. മഴ ശക്തമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് കടലാക്രമണവും രൂക്ഷമാണ്.  തിരുവനന്തപുരം നഗരത്തില്‍ മാത്രം നാല്‍പത്തിയഞ്ചിടത്ത്…

കേ​ര​ള തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​

Posted by - Nov 16, 2018, 09:26 pm IST 0
കൊ​ച്ചി: തെ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ഗ​ജ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ള തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ശ​ക്ത​മാ​യ കാ​റ്റി​നെ…

ശബരിമല യുവതീ പ്രവേശനം : ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Posted by - Nov 13, 2018, 09:30 am IST 0
ഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. റിട്ട് ഹര്‍ജികള്‍ രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച്…

Leave a comment