കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

182 0

പത്തനംതിട്ട: പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ ഉടന്‍ തന്നെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.

ക്രമസമാധാനപ്രശ്‌നം മുന്‍നിര്‍ത്തിയാണ് കെ സുരേന്ദ്രനെയും ഒപ്പമുള്ളവരെയും കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ്. അന്യായമായി സംഘം ചേരല്‍ അടക്കമുള്ള മറ്റ് വകുപ്പുകളും സുരേന്ദ്രന്‍റെ മേല്‍ ചുമത്തിയിട്ടുണ്ട്.

Related Post

ദേവസ്വം ബോർഡ് അംഗത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് പരിഗണിക്കും

Posted by - Nov 8, 2018, 08:13 am IST 0
കൊച്ചി: ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേവസ്വം…

ഡീസൽ റെക്കോർഡ് വില 

Posted by - Apr 2, 2018, 09:29 am IST 0
ഡീസൽ റെക്കോർഡ് വില  കേരളത്തിൽ ഡീസലിന് റെക്കോഡ് വിലയിലേക്ക് ഉയർന്നു ഇപ്പോൾ ഡീസലിന് 70 രൂപ കടന്നു. പ്രട്രോളിനും സമാനമായി വിലകൂടുന്നുണ്ട് ഇപ്പോൾ പെട്രോളും ഡീസലും തമ്മിലുള്ള…

പ്രണയം നിരസിച്ചു: തൃശൂരിൽ പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു 

Posted by - Apr 4, 2019, 12:53 pm IST 0
ചിയാരത്ത്:തൃശൂർ ചിയാരത്ത് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കാരണം.  22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വടക്കേക്കാട് സ്വദേശിയായ നിതീഷ് എന്ന യുവാവ്…

കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാനായി ശശി തരൂരിനെ നിയമിച്ചു 

Posted by - Oct 11, 2018, 08:47 pm IST 0
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ഐടി സെല്‍ ചെയര്‍മാനായി ശശി തരൂര്‍ എംപിയെ നിയമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിയമനം പ്രഖ്യാപിച്ചത്. വളരെ തിരക്കേറിയ സമയത്ത് അപ്രതീക്ഷിതമായാണ്…

മല ചവിട്ടിയ യുവതികള്‍ എവിടെ?  രമേശ് ചെന്നിത്തല

Posted by - Jan 3, 2019, 12:44 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ ഭക്തര്‍ക്ക് മുറിവേറ്റെന്ന് പറഞ്ഞ ചെന്നിത്തല…

Leave a comment