അ​ന​ധി​കൃ​ത ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ഹൈ​ക്കോ​ട​തി

169 0

അ​ന​ധി​കൃ​ത ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ഹൈ​ക്കോ​ട​തികൊ​ച്ചി: പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ഹൈ​ക്കോ​ട​തി. സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ വ്യ​ഗ്ര​ത കാ​ണി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ എ​ന്തു​കൊ​ണ്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് മാ​നി​ക്കു​ന്നി​ല്ല. സ്വ​ന്തം ചി​ത്ര​മു​ള്ള ഫ്ലെ​ക്സു​ക​ള്‍ വ​ഴി​യ​രു​കി​ല്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

ഭ​ര​ണ​മു​ന്ന​ണി​യി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ വ​രെ വ​ഴി​യ​രു​കി​ല്‍ അ​ന​ധി​കൃ​ത​മാ​യി ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​ണ്. നി​രോ​ധ​നം മ​റി​ക​ട​ന്ന് അ​ന​ധി​കൃ​ത ഫ്ലെ​ക്സ് സ്ഥാ​പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം. ചീ​ഫ് സെ​ക്ര​ട്ട​റി​യേ​യും ഡി​ജി​പി​യേ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും ഈ ​വി​ഷ​യ​ത്തി​ല്‍ ക​ക്ഷി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കാ​ന്‍​സ​റി​ന് കാ​ര​ണ​മാ​യ രാ​സ​വ​സ്തു​ക്ക​ള​ട​ങ്ങി​യ ഫ്ലെ​ക്സ് പ്ര​കൃ​തി​നാ​ശ​ത്തി​നും കാ​ര​ണ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഴു​വ​ന്‍ അ​ന​ധി​കൃ​ത പ​ര​സ്യ ബോ​ര്‍​ഡു​ക​ളും ഒ​ക്ടോ​ബ​ര്‍ 30ന​കം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Related Post

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി

Posted by - Dec 7, 2018, 05:58 pm IST 0
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു തന്നെ ക്ഷണിച്ചതെന്നും സമ്മര്‍ദ്ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ലെന്നും…

ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Mar 12, 2018, 12:39 pm IST 0
ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ്.ഈ നിയമ പ്രകാരം ആഴിമതി ചൂണ്ടിക്കാട്ടിയവർ ഭീഷണി…

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST 0
സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട്…

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പുതിയ നീക്കം 

Posted by - Jun 13, 2018, 01:43 pm IST 0
കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പുതിയ നീക്കം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം പക്ഷപാതപരമെന്ന്…

കനാലില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Posted by - Dec 3, 2018, 06:03 pm IST 0
തൃശൂര്‍: പെരിങ്ങോട്ടുകര താന്ന്യം കനോലി കനാലില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വലപ്പാട് മായ കോളെജിലെ വിദ്യാര്‍ത്ഥികളായ ഗോവിന്ദ്, ഋഷികേശ് എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍…

Leave a comment