ശബരിമല യുവതീപ്രവേശനം ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ആര്യാമ സുന്ദരം ഹാജരാകും 

126 0

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകുമെന്നു പ്രസിഡന്റ് എ. പത്മകുമാര്‍.

യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ 13ന് പരിഗണിക്കുമ്പോള്‍ ആര്യാമ സുന്ദരം ദേവസ്വം ബോര്‍ഡിന്റെ നിലപാട് അറിയിക്കും. വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്തു തീരുമാനം എടുത്താലും അതു നടപ്പിലാക്കാനുള്ള പൂര്‍ണബാധ്യത ഭരണഘടനാസ്ഥാപനമായ ദേവസ്വം ബോര്‍ഡിനുണ്ട്. 

ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ ദേവസ്വം ബോര്‍ഡിനു കോടതിയില്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാല്‍ മാത്രമായിരിക്കും നിലപാടു വ്യക്തമാക്കുകയെന്നും പത്മകുമാര്‍ അറിയിച്ചു. ആര്യാമ സുന്ദരവുമായി ചര്‍ച്ച നടത്താനും ആവശ്യമായ വിവരങ്ങള്‍ കൈമാറാനും ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെ ചുമതലപ്പെടത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ അറിയിച്ചു.

Related Post

കോളേജുകള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിവസം 

Posted by - Sep 13, 2018, 10:03 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിവസം. പ്രളയ ദുരന്തത്തെ തുടര്‍ന്ന് ക്ലാസുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് ഈ തീരുമാനം. അവധി ദിനങ്ങളില്‍ ക്ലാസുകള്‍ നടത്തി കൃത്യസമയത്ത് തന്നെ…

14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം 

Posted by - Nov 28, 2018, 10:21 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്,…

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ്

Posted by - Jun 26, 2018, 10:39 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത്…

കെ സുരേന്ദ്രന് ജാമ്യം

Posted by - Nov 28, 2018, 11:51 am IST 0
തിരുവനന്തപുരം: കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലാണ് കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്.

Leave a comment