സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത 

349 0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മുന്നൊരുക്കം നടത്താൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. 

ഇടുക്കി,പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറ്റി അടിയന്തിര യോഗം ചേർന്ന് ജാഗ്രത നിർദ്ദേശംനൽകി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ നാളെയോട ക്യാമ്പുകള്‍ തയ്യാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഡാമുകളിൽ നിന്നും വെള്ളം തുറന്ന് വിടണോ എന്ന് തീരുമാനിക്കും. കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്‍റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാനും ആവശ്യപ്പെടും.

Related Post

സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

Posted by - Jul 6, 2018, 12:16 pm IST 0
കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്. ആര്‍.എസ്.എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തലശ്ശേരി പെരിങ്കളത്ത് ലിനേഷിന്‍റെ വീടിന് നേരെയാണ് ബോബേറുണ്ടായത്. 

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്; പത്രിക സമർപ്പിച്ചത് 303 സ്ഥാനാർത്ഥികൾ

Posted by - Apr 5, 2019, 10:45 am IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.അവസാന ദിവസമായ ഇന്നലെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കം 149 പേരാണ് പത്രിക നൽകിയത്. നാമനിർദ്ദേശ…

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി കാത്തിരിക്കും : ജോസ് കെ മാണി 

Posted by - Nov 1, 2019, 02:09 pm IST 0
കോട്ടയം: യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന കാര്യത്തില്‍ അന്തിമ വിധി തിരഞ്ഞെടുപ്പ്  കമ്മിഷൻ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…

നിയമസഭ തെരഞ്ഞെടുപ്പ് ; ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക നാളെ  

Posted by - Mar 5, 2021, 04:57 pm IST 0
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച പുറത്തിറക്കും. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് ട്വന്റി 20യുടെ തീരുമാനം. കുന്നത്തുനാട്…

കലൈഞ്ജർ വിടവാങ്ങി  

Posted by - Aug 8, 2018, 02:14 pm IST 0
പ്രശോഭ്.പി നമ്പ്യാർ  തമിഴ്നാട് മുൻ മുഖ്യമന്ത്രി എ൦. കരുണാനിധി (94) വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു നാളായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികില്സയില് ആയിരുന്ന അദ്ദേഹം…

Leave a comment