ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍ 

162 0

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപീകരിച്ച ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍. മത തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കാനും വേണ്ടി രൂപികരിച്ചതെന്നാണ് സൂചന. മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിന് വാട്സാപ് ഗ്രൂപ്പ് വഴിയാണ് പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ വിവരങ്ങള്‍ കൈമാറിയത്. 

ഇതോടെയാണ് സമാന ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും പൊലീസ് നിരീക്ഷിച്ചത്. 'മെസേജ് ടു കേരള' ഉള്‍പ്പെടെയുള്ള ചില ഗ്രൂപ്പുകളെ നേരത്തേതന്നെ ഇന്റലിജന്‍സ് നിരീക്ഷിക്കുകയാണ്. ഐഎസുമായി ബന്ധപ്പെട്ട സന്ദേശങ്ങളായിരുന്നു ഇതില്‍ വന്നത്. ഇങ്ങനെ വിവിധ പേരുകളില്‍ തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന ഇരുനൂറോളം ഗ്രൂപ്പ് ഇന്റലിജന്‍സ് കണ്ടെത്തി. മാത്രമല്ല മെസേജിങ്‌ആപ്പ് ആയ ടെലഗ്രാം വഴിയാണ് തീവ്രവാദികള്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥര്‍ ഇത്തരം ഗ്രൂപ്പുകളിലേക്ക് കടന്നുകയറി നിരീക്ഷണം നടത്തുകയാണ്.

Related Post

കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Posted by - May 29, 2018, 08:33 am IST 0
കെവിന്റെ ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയില്‍ ഇന്ന് യുഡിഎഫ്, ബിജെപി,ദലിത് സംഘടനകളുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബിജെപി ജനറല്‍…

തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്‌ 

Posted by - May 23, 2018, 07:38 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച്‌ എണ്ണക്കമ്പിനികളുമായി കേന്ദ്ര…

രഞ്ജി ട്രോഫി : കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

Posted by - Jan 17, 2019, 02:25 pm IST 0
തിരുവനന്തപുരം: രഞ്ജി ട്രോഫി സെമിയില്‍ കടന്ന കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേരള ടീം ചരിത്രം തിരുത്തിയിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സിനാണ്…

ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി നീട്ടി

Posted by - Dec 18, 2018, 09:36 pm IST 0
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി നീട്ടി. സന്നിധാനം,പമ്ബ,നിലയ്ക്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞയാണ് ഡിസംബര്‍ 22 അര്‍ദ്ധരാത്രിവരെ നീട്ടിയത്. നിരേധനാജ്ഞ നീട്ടണമെന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ആവശ്യം ജില്ലാ…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Posted by - Jul 20, 2018, 08:19 am IST 0
കണ്ണൂര്‍: കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വെള്ളിയാഴ്ച (20-07-2018) അവധി…

Leave a comment