താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം

235 0

കോഴിക്കോട്​: മണ്ണിടിഞ്ഞ്​ പൊതുഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തി​ലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം. വലിയ വാഹനങ്ങള്‍ക്ക്​ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന്​ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം. അടിയന്തര പ്രാധാന്യത്തോടെ റോഡി​​ന്റെ ഒരു ഭാഗം പുനര്‍ നിര്‍മിക്കും. 

ഒരാഴ്​ച​ക്കകം​ ഗതാഗതം പുനഃസ്​ഥാപിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്​ണന്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ കോഴിക്കോട്, വയനാട്​ കലക്​ടര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ഇന്ന്​ മൂന്നുമണിക്ക്​ കലക്​ടറേറ്റില്‍ സര്‍വ കക്ഷിയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. മൂന്ന്​ മാസത്തിനകം റോഡ്​ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. അനധികൃത നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടി എടുക്കും. വയനാട്​ ഒറ്റപ്പെട്ടിട്ടില്ല. ഇത്തരം പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Post

മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളി യുവാവ്

Posted by - Aug 4, 2018, 11:04 am IST 0
ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്ക് മുന്നിലാണ് യുവാവ് ആയുധവുമായി എത്തിയത്. ജോലി…

ഇന്ധനവില വീണ്ടും ഉയര്‍ന്നു

Posted by - Sep 13, 2018, 08:14 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില…

കേ​ര​ള​ത്തിന് 720 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി ജ​ര്‍​മ​നി

Posted by - Dec 7, 2018, 09:46 pm IST 0
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി 720 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി ജ​ര്‍​മ​നി. പ്ര​ള​യ​ത്തേ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളെ​യും ചെ​റു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള റോ​ഡു​ക​ളും പാ​ല​ങ്ങ​ളും നി​ര്‍​മി​ച്ച്‌ അ​ടി​സ്ഥാ​ന ഗ​താ​ഗ​ത…

സി.ഐ.ടി.യു. നേതാവ് ഇ. കാസിം  കുഴഞ്ഞുവീണ് മരിച്ചു

Posted by - Jun 9, 2018, 03:17 pm IST 0
കൊല്ലം: സി.ഐ.ടി.യു. നേതാവ് ഇ. കാസിം(69) കുഴഞ്ഞുവീണ് മരിച്ചു. കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ (സി.ഐ.ടി.യു.) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമാണ് ഇ.…

ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി

Posted by - Mar 5, 2018, 10:04 am IST 0
ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി  മുൻ ഹൈ കോടതി ജഡ്ജിയും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്നു ജസ്റ്റിസ്‌ ശ്രീദേവി (70). പുലർച്ചെ 2 മണിക്ക് മകൻ അഡ്വ. ബസന്ത്…

Leave a comment