സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

364 0

മംഗളൂരു: കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ഡെപ്യൂട്ടി കമ്മീഷണര്‍ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. 

വരുന്ന രണ്ടു ദിവസത്തില്‍ ഈ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. മണ്‍സൂണിന് ശക്തി പ്രാപിച്ചതോടെ വന്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയവരെ ബന്ധപ്പെട്ടവര്‍ തന്നെ സുരക്ഷിതരായി അവരുടെ വീടുകളിലെത്തിക്കണമെന്നും നിര്‍ദേശമുണ്ട്. 

Related Post

ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളായി: ഫലപ്രഖ്യാപനം ഡിസംബര്‍ 23 ന്

Posted by - Nov 1, 2019, 06:42 pm IST 0
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായിട്ടാണ്  നടത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നവംബര്‍ 30 നാണ് ഒന്നാംഘട്ടം. ഡിസംബര്‍ ഏഴ്,…

ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു

Posted by - Apr 29, 2018, 02:47 pm IST 0
മുംബൈ: ജോഗേശ്വരിയിലെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു. യുവാവിനെ ഐസിയുവിൽ നിന്ന് വാർഡിൽ എത്തിച്ചപ്പോഴാണ് എലിയുടെ കടിയേറ്റത്.…

അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു 

Posted by - Jul 9, 2018, 11:26 am IST 0
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അധോലോകത്തലവന്‍ ജയിലിനുള്ളില്‍ വെടിയേറ്റു മരിച്ചു. മുന്ന ബജ്‌രംഗിയെന്ന് അറിയപ്പെടുന്ന പ്രേം പ്രകാശാണ് ബാഗ്പത് ജില്ലാ ജയിലിനുള്ളില്‍ വച്ച്‌ തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെ…

ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസ് കോണ്‍സ്റ്റബിളിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jul 6, 2018, 09:46 am IST 0
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് കഴിഞ്ഞ ദിവസം ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസ് കോണ്‍സ്റ്റബിളിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് ഭീകര സംഘം ജാവേദ്…

കാവി വസ്ത്രധാരികളായ  സ്ത്രീ പീഡനക്കാർ: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് 

Posted by - Sep 18, 2019, 01:47 pm IST 0
ഭോപ്പാൽ: ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെ ഉദ്ദേശിച്ചുകൊണ്ട് മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഇന്ന് ചിലർ കാവി വേഷം ധരിച്ചുകൊണ്ട്…

Leave a comment