കനത്ത മഴ: മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു

283 0

മുംബൈ: മണ്‍സൂണിന്​ മുമ്പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ മൂന്ന്​ പേര്‍ മരിച്ചു. ശനിയാഴ്​ച വൈകിട്ട്​ മുതല്‍ മുംബൈയില്‍ കനത്ത മഴ തുടരുകയാണ്​. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത മഴയെ തുടര്‍ന്ന്​ മുംബൈ ഛത്രപതി ശിവാജി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. ​

കൊളോംബോ-മുംബൈ വിമാനം അഹമ്മദാബാദിലേക്ക്​ വഴിതിരിച്ച്‌​ വിട്ടു. പാല്‍ഘര്‍, റായിഘഡ്​, രത്​നഗിരി തുടങ്ങിയ സ്ഥലങ്ങള്‍ ഉച്ചയോടെ തന്നെ മേഘാവൃതമാവുകയും വൈകീ​ട്ടോടെ കനത്ത മഴ ആരംഭിക്കുകയും ആയിരുന്നു. താനെയില്‍ കൊടുങ്കാറ്റിന്​ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്.

Related Post

ഉന്നാവോയില്‍ വൈറലായ പീഡന വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Posted by - Jul 6, 2018, 01:37 pm IST 0
ഉത്തര്‍പ്രദേശ്: ഉന്നാവോയില്‍ വൈറലായ പീഡന വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍, ആകാശ് എന്നിവരെയാണ് ഉന്നാവോ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഒരു…

മോഡി സർക്കാർ ഭീരുക്കളുടെ സർക്കാർ : പ്രിയങ്ക വദ്ര

Posted by - Dec 16, 2019, 02:00 pm IST 0
ന്യൂ ഡൽഹി : ജനങ്ങളുടെ പ്രക്ഷോഭങ്ങൾ  അടിച്ചമർത്താൻ ശ്രമിക്കുന്ന മോഡി സർക്കാർ ഭീരുക്കളുടെ സർക്കാരാണെന്ന്  പ്രിയങ്കാ ഗാന്ധി. ജനങ്ങളുടെ ശബ്ദം കേൾക്കുമെന്ന് ഭയന്നാണ് മോഡി സർക്കാർ വിദ്യാർത്ഥികളുടെയും…

ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമത ബാനർജീ കത്തയച്ചു

Posted by - Dec 24, 2019, 10:03 am IST 0
കൊല്‍ക്കത്ത: ബിജെപി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമായിയെന്നും ചൂണ്ടിക്കാട്ടി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും ബംഗാള്‍…

മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളും കുറ്റ വിമുക്തര്‍

Posted by - Apr 16, 2018, 12:42 pm IST 0
ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളും കുറ്റ വിമുക്തര്‍. 2007 മെയ് 18 നാണ് മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. ഒമ്പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്വാമി…

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പു ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ സൈനികരുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്നു  

Posted by - May 1, 2019, 03:14 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സൈനിക വാഹനത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം. പതിനഞ്ച് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടു. സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്. തെരഞ്ഞെടുപ്പ്…

Leave a comment