മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

241 0

കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം എന്തെന്നറിയാത്ത കൊലയാളി വിജയന്‍ എന്ന്​ കുറിച്ചുകൊണ്ട്​ പിണറായി വിജയ​​ന്റെ ഫോട്ടോ സഹിതമാണ്​ പോസ്​റ്റ്​ ചെയ്​തത്​. 

തൃക്കാരിയൂരിലെ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകനായ അജില്‍.കെ സോമനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. അതിനിടെ, പോസ്​റ്റിനെ കുറിച്ച്‌​ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും എസ്​.പിക്കും സി.പി.എം കോതമംഗലം ഏരിയാ സെക്രട്ടറി ആര്‍. അനില്‍ കുമാര്‍ പരാതി നല്‍കി. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. 

Related Post

കവിയൂര്‍ പീഡനക്കേസില്‍ പുതിയ നിലപാടുമായി സിബിഐ

Posted by - Dec 17, 2018, 12:50 pm IST 0
കവിയൂര്‍: കവിയൂര്‍ പീഡനക്കേസില്‍ പുതിയ നിലപാടുമായി സിബിഐ. പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്നാണ് സിബിഐ പറഞ്ഞത്. രണ്ടു വട്ടം അച്ഛന്‍ പീഡിപ്പിച്ചുവെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് എത്തിയിരുന്നത്.

മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

Posted by - Mar 15, 2018, 12:08 pm IST 0
മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം, കതിരൂർ മനോജ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം ഏൽക്കേണ്ടിവന്നത്. സത്യവാങ്‌മൂലത്തിൽ നിരവധി പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് സർക്കാരിന്…

യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇന്ന് 

Posted by - Jun 25, 2018, 07:55 am IST 0
ഇടുക്കി: യുഡിഎഫ് ആഹ്വാനം ചെയ്ത ഇടുക്കി ജില്ലയിലെ ഹര്‍ത്താല്‍ ഇന്ന്. സംസ്ഥാന സര്‍ക്കാര്‍ ഹൈറേഞ്ച് മേഖലയോട് ജനവിരുദ്ധ നിലപാടുകള്‍ എടുക്കുന്നെന്നാരോപിച്ചാണ് ഹര്‍ത്താല്‍. തൊടുപുഴ താലൂക്കിനെ ഒഴിവാക്കിയാണ് ഹര്‍ത്താല്‍…

സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Dec 6, 2018, 07:57 am IST 0
കൊച്ചി : ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെതിരായ നടപടിയില്‍…

പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി ആരോപണം 

Posted by - May 12, 2018, 02:58 pm IST 0
കൊച്ചി: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി.  വലത് തുടയിലെ പഴുപ്പിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക് പന്ത്രണ്ടരയോടെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ വൈകീട്ട്…

Leave a comment