കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

387 0

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. ബാബുവിന് വരവിനെക്കാള്‍ അധികമായി 45 ശതമാനം സ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ബാബുവിനെതിരായി കേസെടുത്തത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ബാബു നല്‍കിയ വിശദീകരണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. 

ബാബുവിന്റെ ഭാര്യ ഗീതയുടെ പേരില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ കണക്ക് സംബന്ധിച്ചും മകളുടെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്തുകള്‍ സംബന്ധിച്ചും വിശദീകരണം നല്‍കാനും ബാബുവിന് സാധിച്ചിരുന്നില്ല. ബാബു മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന നന്ദകുമാര്‍, ഈ പദവി ദുരുപയോഗം ചെയ്ത് സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാബു നന്ദകുമാറിന് കാര്‍ സമ്മാനമായി നല്‍കിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.
 

Related Post

ബിജെപി പ്രകടനപത്രികയെ കടന്നാക്രമിച്ച് രാഹുൽ

Posted by - Apr 9, 2019, 12:12 pm IST 0
ദില്ലി: ബിജെപി പ്രകടനപത്രികയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. അഹങ്കാരിയും ഒറ്റയാനുമായ ഒരാളുടെ ശബ്ദമാണ് ബിജെപി പ്രകടന പത്രികയുടേത്. അടച്ചിട്ട മുറിയിൽ തയ്യാറാക്കിയ…

കുമ്മനത്തിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും 

Posted by - May 26, 2018, 10:48 am IST 0
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായി. നിലവിലെ മിസ്സോറാം ഗവര്‍ണര്‍…

സി.കെ.ജാനു എല്‍.ഡി.എഫിലേക്ക്

Posted by - Nov 28, 2018, 07:48 pm IST 0
കോഴിക്കോട്: സി.കെ.ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നു. കോഴിക്കോട് വച്ച്‌ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുമ്ബ് ഇടതുപക്ഷ പാ‌ര്‍ട്ടികളിലെ നോതാക്കളുമായി…

മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - May 13, 2018, 08:24 am IST 0
തിരൂര്‍: മലപ്പുറം ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. സിപിഎം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം ഉണ്യാല്‍.  ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇയാളെ…

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

Posted by - Jul 7, 2018, 09:48 am IST 0
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസാണ്…

Leave a comment