താന്‍ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്നും അതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി  സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്

316 0

അഹമ്മദാബാദ്: താന്‍ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്നും അതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി  സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്. സര്‍ഗാര്‍ സരോവര്‍ പുനര്‍വാസ്‌വദ് (എസ്.എസ്.പി.എ) എഞ്ചിനിയറായ രമേഷ് ചന്ദ്ര ഫെഫാര്‍ ആണ് വിഷ്ണുവിന്റെ അവതാരമായതിനാല്‍ ജോലിക്ക് വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്. നിരന്തരമായി അവധിയായതിനാലാണ് സൂപ്രണ്ടിങ് എന്‍ജിനിയര്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 

2010 മാര്‍ച്ചിലാണ് ഞാന്‍ പത്താം അവതാരമായ കല്‍ക്കിയാണെന്ന് മനസ്സിലാക്കിയത്. എനിക്ക് ദൈവിക ശക്തികള്‍ ലഭിച്ചിട്ടുണ്ട്'. ലോക മനസാക്ഷിയില്‍ മാറ്റം വരുത്തുന്നതിനായി താന്‍ വ്രതത്തിലാണ്. അത് ഓഫീസിലിരുന്നു ചെയ്യാന്‍ സാധിക്കില്ല. തന്റെ വ്രതം കൊണ്ട് ഇന്ത്യയില്‍ നല്ല മഴക്കാലം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തന്നെ ഓഫീസിലിരുത്തി സമയം കളയുന്നതാണോ അല്ലെങ്കില്‍ രാജ്യത്തെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതാണോ ഏജന്‍സിക്ക് പ്രധാനമെന്ന് എസ്.എസ്.പി.എ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. രമേഷ് ചന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ ആകെ 16 ദിവസം മാത്രമാണ് രമേഷ് ചന്ദ്ര ഓഫീസില്‍ വന്നത്. ഇതേതുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
 

Related Post

ഉന്നാവ് പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു

Posted by - Dec 7, 2019, 09:34 am IST 0
ന്യൂഡല്‍ഹി:  ഉന്നാവില്‍ പീഡനത്തിനിരയായ പൊള്ളലേറ്റ യുവതി  മരിച്ചു.  ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍വെച്ചാണ് 23 വയസ്സുള്ള യുവതി മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് യുവതി മരിച്ചതെന്ന് ആശുപത്രിയിലെ പൊള്ളല്‍,…

കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു; വിവാദപ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സാം പിത്രോദ  

Posted by - May 10, 2019, 11:09 pm IST 0
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്നും പ്രസ്താവനയില്‍ ഖേദം…

അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന

Posted by - Jan 18, 2019, 04:28 pm IST 0
ന്യൂഡല്‍ഹി: എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച ബി.ജെ.പി. ദേശീയധ്യക്ഷന്‍ അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹം സുഖം പ്രാപിച്ച്‌ വരുന്നതായി അദ്ദേഹത്തെ…

പി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ വന്‍ കവര്‍ച്ച

Posted by - Jul 8, 2018, 01:42 pm IST 0
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മോഷണം ഈ അടുത്ത ദിവസമാണ് പുറത്തറിഞ്ഞത്. ചിദംബരത്ത് വീടിന് സമീപം…

നിര്‍ഭയ കേസിൽ  കേന്ദ്ര ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

Posted by - Feb 5, 2020, 03:20 pm IST 0
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഇനിയും വൈകാൻ സാധ്യത. ശിക്ഷ വെറെ വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാലു…

Leave a comment