പുണ്യറംസാനെ ഹൃദയത്തിലേറ്റി വിശ്വാസികള്‍ : ഇനി പുണ്യനാളുകള്‍

500 0

കോഴിക്കോട്: ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയായതോടെ വിശ്വാസികള്‍ പുണ്യറംസാനെ ഹൃദയത്തിലേറ്റി. ഇനി മനസ്സും ശരീരവും ഒരുപോലെ സ്ഫുടംചെയ്തെടുക്കുന്ന പുണ്യനാളുകള്‍. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍മാത്രം മനസ്സ് സമര്‍പ്പിക്കുന്നവര്‍ക്കുള്ള മാസം.  സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റംസാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. 

അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്കും റംസാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നു. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാര്‍ഥനയുടെ തിരക്കുകളിലലിയും. വിശുദ്ധികൈവരിക്കാനുള്ള പ്രാര്‍ഥനാ സുഗന്ധമുള്ള രാപകലുകളായിരിക്കും റംസാനിലെ ഓരോ ദിനവും. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും.

Related Post

"പരോക്ഷപ്രിയ ദേവഃ"

Posted by - Apr 2, 2018, 08:48 am IST 0
അയ്യപ്പ തത്ത്വം ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. അതുപോലെ തന്നെ വിമർശന വിധേയമായിട്ടുള്ള തുമാണ്,   സ്വാമിഅയ്യപ്പൻ  ഇരിക്കുന്നത് അതും യോഗബന്ധത്തോടും…

പുഷ്പാഞ്ജലി അര്‍ച്ചന

Posted by - Mar 13, 2018, 08:23 am IST 0
പുഷ്പാഞ്ജലി അര്‍ച്ചന ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന-പുഷ്പാഞ്ജലി" എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്.…

എള്ള് ഒരു ഔഷധം

Posted by - Apr 17, 2018, 07:30 am IST 0
എള്ള് ഒരു ഔഷധം 1 ലിറ്ററർ എള്ളെണ്ണക്ക് എള്ള് സ്വയം ആട്ടിയെടുത്തു എള്ളെണ്ണ  ഉണ്ടാക്കുമ്പോൾ ചിലവ് മാത്രം 600. പക്ഷേ വിപണിയില്‍ ലിറ്ററിന്  200 താഴെ…? എള്ളെണ്ണയില്‍…

ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.?

Posted by - Apr 7, 2018, 07:08 am IST 0
ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.? ഈ ചോദ്യം ഒരു സന്യാസിവര്യനോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു… “കാറ്റ് എല്ലയിടത്തുമില്ലേ പിന്നെന്തിന്…

സപ്ത ആചാരങ്ങൾ

Posted by - Apr 23, 2018, 09:50 am IST 0
സപ്ത ആചാരങ്ങൾ തന്ത്ര ശാസ്‌ത്രം ആചാരങ്ങളെ ഏഴായി തരംതിരിച്ചിരിക്കുന്നു.  1. വേദാചാരം 2. വൈഷ്ണവാചാരം 3. ശൈവാചാരം 4. ദക്ഷിണാചാരം 5. വാമാചാരം 6. സിദ്ധാന്താചാരം 7.…

Leave a comment