ബൈക്കില്‍ മിനിലോറിയിടിച്ച്‌ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു 

168 0

തിരുവനന്തപുരം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറിയിടിച്ച്‌ ബൈക്ക് യാത്രികരായ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം – ചെങ്കോട്ട റോഡില്‍ പാലോട് ഇലവുപാലം എക്സ് സര്‍വ്വീസ് മെന്‍ കോളനിയ്ക്കും സ്വാമി മുക്കിനും മദ്ധ്യേ കുട്ടത്തിക്കരിക്കകം ഭാഗത്തുവച്ചായിരുന്നു അപകടം. പാലോട് ഇലവുപാലം ചല്ലിമുക്ക് പാമ്പചത്ത് മണ്ണ് സ്കൂളിന് സമീപം സുരേഷ് (36), ഇലവുപാലം മഹാഗണി ബ്ളോക്ക് നമ്ബര്‍ 2ല്‍ മധു (53), അയല്‍വാസിയായ ഷാജി (37) എന്നിവരാണ് മരിച്ചത്. 

ഓടിക്കൂടിയ നാട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ മധുവിനേയും ഷാജിയേയും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുകൊടുക്കുന്ന മൃതദേഹങ്ങള്‍ വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ബൈക്ക് ഓടിച്ചിരുന്ന സുരേഷിന്റെ പെരിങ്ങമ്മല തെന്നൂരിലുള്ള സഹോദരിയുടെ വീട്ടില്‍ കെട്ടിടം പണിയ്ക്ക് പോയി മടങ്ങിവരവേ മഴ പെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. 

മൂന്നുപേരും ഒരു ബൈക്കിലായിരുന്നു. മടത്തറയില്‍ നിന്ന് പാലോട് ഭാഗത്തേക്ക് വന്ന മിനി ലോറിയാണ് ബൈക്കില്‍ ഇടിച്ചത്. അപക‌ടസ്ഥലത്ത് വച്ചുതന്നെ സുരേഷ് മരിച്ചു. പാലോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലോറിയുടെ അമിതവേഗവും മഴയുമാണ് അപകടത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു. ലോറി ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ മൂവരും ഏറെ നാളായി ഒരുമിച്ചാണ് ജോലിക്ക് പോകുന്നത്. 

ബിന്ദുവാണ് മധുവിന്റെ ഭാര്യ. മാളു, ബിച്ചു എന്നിവര്‍ മക്കളാണ്. സവിതയാണ് ഷാജിയുടെ ഭാര്യ. ശ്രീനന്ദു, ശ്രീഅനന്തു എന്നിവര്‍ മക്കള്‍. കാട്ടാക്കട കള്ളിക്കാട് സ്വദേശിയായ ഷാജി വിവാഹശേഷം ഭാര്യയുടെ സ്ഥലമായ മഹാഗണിയിലാണ് താമസിച്ചുവന്നത്. ശ്രീജയാണ് സുരേഷിന്റെ ഭാര്യ. മക്കള്‍: സ്വാതി, സ്വരൂപ്. സുരേഷ് അപകടത്തില്‍പെട്ട വിവരമറിഞ്ഞ് ബോധരഹിതയായ ശ്രീജയെ നെടുമങ്ങാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 

Related Post

സ് ഐ ഇ സ്  ൽ ബഹിരാകാശ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രദർശനം

Posted by - Sep 19, 2019, 06:09 pm IST 0
  കെ.എ.വിശ്വനാഥൻ മുംബൈ: മതുങ്കയിലെ സ് ഐ ഇ സ്  ഹൈസ്‌കൂൾ, ഐ സ് ർ ഓ യുമായി സഹകരിച്ച് സെപ്റ്റംബർ 18 മുതൽ മുംബൈയിലെ മാതുങ്കയിലെ…

ഇന്ധന വിലയില്‍ കുറവ്

Posted by - Jul 21, 2018, 01:59 pm IST 0
തിരുവനന്തപുരം: ഇന്ധന വിലയില്‍ നേരിയ കുറവ്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 79.64…

കെഎസ്ആർടിസിയിൽ 141 ജീവനക്കാരെ പിരിച്ചുവിട്ടു

Posted by - May 6, 2018, 08:51 am IST 0
സുപ്രിംകോടതി ഉത്തരവിനെ തുടർന്ന് ഒരുവർഷം 120 ഡ്യൂട്ടി തികയ്ക്കാത്ത 141 ജീവനക്കാരെ കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു. പത്ത് വർഷത്തെ പ്രവർത്തിപരിചയവും ഒരു വർഷം 120 ദിവസം ജോലിയും ചെയ്യുകയാണ്…

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - May 30, 2018, 12:56 pm IST 0
 തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രോയോഗിച്ചു.

10കോടിയുടെ കള്ളപ്പണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പിടിയിൽ

Posted by - Mar 30, 2019, 11:14 am IST 0
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ. കണക്കിൽപ്പെടാത്ത പണമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് എൻഫോഴ്സ്മെന്റ്…

Leave a comment