മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി

273 0

വടകര : മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. അലോപതി വിഭാഗത്തിലെ വിറ്റാമിന്‍ ഗുളികകള്‍ നല്‍കി മാറാ രോഗത്തിന് ചികിത്സ നടത്തിയ അഴിയൂര്‍ യമുന മാധവില്‍ രാഗേഷ് മാധവ് (46) ആണ് പിടിയിലായത്. ഇയാള്‍ക്ക് ചികിത്സ നടത്താനുള്ള ലൈസന്‍സോ മറ്റു സര്‍ട്ടിഫിക്കറ്റുകളോ ഒന്നും തന്നെയില്ല. വടകര ദേശീയപാതയിലെ പഴങ്കാവ് റോഡില്‍ റോണി എന്ന വാടക വീട്ടിലാണ് ബോര്‍ഡുകള്‍ ഒന്നും സ്ഥാപിക്കാതെ മാസങ്ങളായി ഇയാള്‍ ചികിത്സ നടത്തിവരുന്നത്. 

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് നൂറു രൂപ വില വരുന്ന വിറ്റാമിന്‍ ഗുളികകള്‍ 1500 ഓളം രൂപ ഈടാക്കിയാണ് രോഗികള്‍ക്ക് നല്‍കിയത്. ഈ സ്ഥാപനത്തില്‍ മരുന്ന് സൂക്ഷിക്കുന്നതിനോ വില്‍പന നടത്തുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഡ്രഗ്‌സ് കണ്‍ട്രോള്‍ അനുമതിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. വ്യാജ ചികിത്സ നടത്തി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്ന് റീജിയണല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പത്ത് പെട്ടികളിലായി സൂക്ഷിച്ച അലോപതി മരുന്നുകളും പ്രതിയെയും പിടികൂടിയത്. 

ന്യൂട്രീഷന്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ചികിത്സ നടത്തിയതെങ്കിലും ഇത് തെളിയിക്കാനുള്ള ഒരു രേഖകളും പ്രതിയുടെ കയ്യില്‍ നിന്നും ലഭിച്ചില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി വര്‍ഗീത് പറഞ്ഞു. പ്രതിയെ വടകര ഡുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിക്കെതിരെ തുടരന്വേഷണം ആരംഭിച്ചതായും ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറഞ്ഞു. വടകര സിഐ ടി മധുസൂദനന്‍ നായരടങ്ങുന്ന പൊലീസ് സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ പിവി നൗഫല്‍, കെ ഇന്ദു, നീത എന്നിവര്‍ നേതൃത്വം നല്‍കി.

Related Post

മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

Posted by - Feb 19, 2020, 01:55 pm IST 0
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. ണ് ണ്  എന്‍പിആര്‍ന്റെ എല്ലാ വശങ്ങളും പരിശോധിച്ചതില്‍ നിന്ന് അത് നടപ്പാക്കുന്നതിന്  യാതൊരു കുഴപ്പവുമില്ലെന്ന് ബോധ്യപ്പെട്ടെന്നും…

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയിൽ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും

Posted by - Nov 5, 2019, 10:17 am IST 0
ന്യൂഡല്‍ഹി: ഗോവയില്‍ ഈമാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ.) നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കര്‍…

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും; വാഹനവില ഉയരും; വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം  

Posted by - Jul 5, 2019, 05:01 pm IST 0
ന്യൂഡല്‍ഹി:  പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും. ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ് സെസ് എന്നി ഇനങ്ങളില്‍ ഓരോ രൂപ വീതം…

ലോക് സഭ  ബഹളത്തിൽ  രമ്യാ ഹരിദാസിന് നേരെ കൈയേറ്റ ശ്രമം  

Posted by - Nov 25, 2019, 03:07 pm IST 0
ന്യൂ ഡൽഹി : മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ ലോക് സഭയിൽ ബഹളം. പാർലമെന്റിന്റെ രണ്ട് സഭയും ബഹളത്തിൽ സ്തംഭിച്ചു.പ്രതിഷേധ പ്രകടനം നടത്തിയവർക്ക് നേരെ മാർഷൽമാരെ സ്‌പീക്കർ നിയോഗിച്ചത്…

തെലങ്കാനയില്‍ എന്‍.ആര്‍.സി നടപ്പാക്കാൻ സാധിക്കില്ല -മുഹമ്മദ് മഹ്മൂദ് അലി

Posted by - Jan 15, 2020, 03:45 pm IST 0
ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാൻ സാധിക്കില്ലെന്ന്  ആഭ്യന്തര മന്ത്രിമുഹമ്മദ് മഹ്മൂദ് അലി. ആദ്യമായിട്ടാണ് എന്‍.ആര്‍.സിയില്‍ തെലങ്കാന സര്‍ക്കാര്‍ പരസ്യ നിലപാട് എടുക്കുന്നത്.  ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തമെപ്പട്ടഹിന്ദുക്കള്‍ക്ക്…

Leave a comment