കലിയുഗം

559 0

 ഈശ്വരനാകുന്ന സൂര്യന്‍റെ അധ്യക്ഷതയിലാണ് ഭൂമിയില്‍ പ്രപഞ്ചചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഈശ്വരനു മാത്രമെ കാലത്തെക്കുറിച്ചുള്ള ശരിയായ അറിവ് നല്‍കാന്‍ സാധിക്കൂ.കാലം ചാക്രികമായാണ് കറങ്ങുന്നത്. 24 മണിക്കൂറില്‍ ഒരു ദിവസവും 12 മാസത്തില്‍ ഋതുചക്രത്തിന്റെ ഒരു വര്‍ഷവും കറങ്ങുന്നപോലെ 5000 വര്‍ഷത്തില്‍ ചതുര്‍യുഗങ്ങളുടെ ഒരു മഹാകാലചക്രവും തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
സത്യയുഗം മുതല്‍ സൃഷ്ടി മഞ്ചത്തില്‍ വന്ന ആത്മാക്കള്‍ പുനര്‍ജന്മചക്രത്തില്‍ കറങ്ങി കൊണ്ടിരിക്കയാണ്. ആത്മാക്കള്‍ ബ്രഹ്മ ലോകത്തുനിന്ന് കര്‍മ്മ ക്ഷേത്രത്തിലേക്ക് വന്നൂ കൊണ്ടിരിക്കുന്നുമുണ്ട്. അതിനാലാണ് കാലം ചെല്ലുന്തോറും ജനസംഖ്യ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്.

എന്തുകൊണ്ട് ഉജ്ജ്വലമായ വേദകാലത്തിനു ശേഷവും വേദതത്വങ്ങള്‍ മനുഷ്യന്‍ മറന്ന കലിയുഗം വന്നൂ ? മഹാത്മാക്കളും പ്രവാചകന്മാരും അനവധി വന്നിട്ടും എന്തുകൊണ്ട് മതവിശ്വാസകള്‍ തമ്മില്‍ കലഹിക്കുന്നു? എന്തുകൊണ്ട് ഒരേ മതത്തില്‍ പെട്ടവര്‍ തന്നെ പരസ്പരം ചേരിതിരിഞ്ഞ് അടിക്കുന്നു? എല്ലാറ്റിനും ഉപരി ദെെവമുണ്ടായിട്ടും എന്തുകൊണ്ടാണ് ലോകത്ത് പ്രശ്നങ്ങള്‍ ഇത്രയേറെ വര്‍ദ്ധിക്കുന്നത്?

ഉത്തരം വളരെ ലളിതമാണ്. രാത്രിയില്‍ എത്ര നക്ഷത്രങ്ങള്‍ ഉദിച്ചാലും ഇരുട്ട് വര്‍ദ്ധിച്ചു വരും. സൂര്യന്‍ ഉദിക്കേണ്ട സമയത്തേ ഉദിക്കൂ. അതുവരെ ഇരുട്ടായിരിക്കും. എത്ര നല്ല ആഹാരവും മരുന്നും നല്‍കിയാലും ഒരു വ്യക്തിക്ക് പ്രായം കൂടുകയും മരണത്തിലേക്ക് അടുക്കുകയും ചെയ്യും. അതിനാല്‍ ദ്വാപരയുഗ ത്തിനുശേഷം ഇരുട്ടു കൂടിയ കലിയുഗമേ വരൂ.

 ഓരോ ജന്മങ്ങള്‍ കഴിയുന്തോറും മനുഷ്യന്‍റെ ആത്മ ശക്തി കുറയുന്നുണ്ട്.
ആത്മ ശക്തി കുറയുന്നതനുസരിച്ച് സദ്ഗുണങ്ങള്‍ കുറയും. വികാരങ്ങള്‍ വര്‍ദ്ധിക്കും. വര്‍ദ്ധിച്ചു വരുന്ന ഉപഭോഗവും വികാരങ്ങളും പ്രകൃതി യേയും ദുഷിപ്പിക്കും. ശരീരവും മനസ്സും സമൂഹവും രോഗ ഗ്രസ്തമാകും. ഹിംസ ,ചൂതുകളി ,മദ്യപാനം , വ്യഭിചാരം , ധനാസക്തി ഇതെല്ലാം കലിയുഗത്തില്‍ വര്‍ദ്ധിക്കും.

സത്യയുഗത്തിലെ പുതിയ ഭൂമി തന്നെയാണ് കലിയുഗത്തിലെ പഴയ ഭൂമി യാകുന്നത്. ഒരു വയസ്സില്‍ ഓടി നടന്നിരുന്ന ഓമനത്തമുള്ള നിഷ് കളങ്കനായ ആ കുഞ്ഞു തന്നെയാണ് ഇപ്പോള്‍ നൂറ് വയസ്സുള്ള വൃദ്ധനായിരിക്കുന്നത്

Related Post

ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം

Posted by - Apr 1, 2018, 09:33 am IST 0
ശ്രീശങ്കരാചാര്യരുടെ ഭജ ഗോവിന്ദം കസ്‌ത്വം കോഹം കുത ആയാത: കാ മേ ജനനീ കോ മേ താത: ഇതി പരിഭാവയ സര്‍വമസാരം വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം നീ ആരാണ്‌?…

മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം 

Posted by - Apr 6, 2018, 06:03 am IST 0
മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം  മനുഷൃനിൻ ചിത്ത് രൂപേണ ഞാൻ വസിക്കുന്നു എന്നു ഗീതയുംഎൻെറ പ്രതിരൂപത്തി ഞാൻമനുഷൃനേ ശ്രിഷ്ടിച്ചു എന്നു ബൈബിളും പറയുന്നത് എന്തുകൊണ്ടാവാം  ജീവികളിൽ മനുഷൃനുമാത്രമാണു…

പുനർജന്മം  

Posted by - Mar 14, 2018, 08:53 am IST 0
പുനർജന്മം ജനിച്ചവരെല്ലാം ഒരുനാൾ മരിക്കണം. ഇതു നിത്യമായ സത്യമാണ്.. പ്രാരബ്ധ കർമഫലം തീരാറാവുമ്പോൾ സൽക്കർമ ഫലാനുഭവത്തിനു വേണ്ടിയാണു മരണം. വാർധക്യം മൂലവും തുടർച്ചയായ രോഗത്താലും അതുവരെ ബലിഷ്ഠമായിരുന്ന…

പുഷ്പാഞ്ജലി അര്‍ച്ചന

Posted by - Mar 13, 2018, 08:23 am IST 0
പുഷ്പാഞ്ജലി അര്‍ച്ചന ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന-പുഷ്പാഞ്ജലി" എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്.…

  ഗുരുത്വം 

Posted by - May 3, 2018, 08:57 am IST 0
പഞ്ചഭൂതങ്ങളുടെ നിയന്താവായ ഭഗവാന്‍ ശിവനും ശക്തി (നിത്യശുദ്ധം)യുമായി യോജിച്ചപ്പോള്‍ കാര്‍ത്തികേയന്‍ ഭൂജാതനായി. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന (പഞ്ചാനനം) ശിവനും ശക്തിയും കൂടിയുണ്ടായ പുത്രന് 'ആറുമുഖന്‍' എന്ന പേര് അങ്ങനെ…

Leave a comment