കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു

116 0

ചാവക്കാട്: കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11-ഓടെ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ചാവക്കാട് പോലീസ് സ്റ്റേഷനില്‍നിന്ന് പാലപ്പെട്ടി മാലിക്കുളം സ്വദേശി ഫര്‍ഷാദ് (20), തൊട്ടാപ്പ് സുനാമി കോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍ (19), തൊട്ടാപ്പ് പുളിഞ്ചോട് ഷെഹറൂഫ് (19) എന്നിവർ രക്ഷപ്പെട്ടത്. ചാവക്കാട് മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് റിമാന്‍ഡ് പ്രതികളാണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. 

പ്രതികള്‍ രക്ഷപ്പെട്ടതിനെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇവര്‍ മൂന്നുപേരെയും കേസിലെ മറ്റൊരു പ്രതിയായ തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിറി(44)നെയും കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. രാത്രി എട്ടിന് വൈദ്യപരിശോധനയ്ക്കായി നാലുപേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ജാബിറിന് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പ്രതികളെ വൈദ്യപരിശോധനയ്ക്കുശേഷം രാത്രി 10.30-ഓടെ സ്റ്റേഷനിലെത്തിച്ചു. 

തുടര്‍ന്ന് ഇവര്‍ക്ക് ഭക്ഷണം നല്‍കി. ഭക്ഷണം കഴിച്ച്‌ കൈ കഴുകാനായി തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറിയോടുചേര്‍ന്നുള്ള മറ്റൊരു മുറിയിലേക്ക് ഇവര്‍ പോയി. മുമ്പ് ശൗചാലയമായി ഉപയോഗിച്ചിരുന്ന ഈ മുറിയുടെ മേല്‍ക്കൂരയില്‍ ഷീറ്റാണ് മേഞ്ഞിരിക്കുന്നത്. ചുമരുകള്‍ക്കും ഷീറ്റിനും ഇടയിലുള്ള വിടവിലൂടെ കഷ്ടിച്ച്‌ ഒരാള്‍ക്ക് പുറത്തേക്ക് ചാടിക്കടക്കാം. കൈ കഴുകാനെത്തിയ പ്രതികള്‍ മൂവരും ഈ വിടവിലൂടെ പുറത്തേക്ക് ചാടിരക്ഷപ്പെടുകയായിരുന്നു. 

കൈ കഴുകാന്‍ പോയ പ്രതികള്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പോലീസുകാര്‍ ഈ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് പ്രതികള്‍ രക്ഷപ്പെട്ട വിവരം മനസ്സിലാക്കുന്നത്. അപ്പോഴേക്കും 11 മണി കഴിഞ്ഞിരുന്നു. തൃശ്ശൂര്‍ പൂരം ഡ്യൂട്ടി നല്‍കിയിട്ടുണ്ടായിരുന്നതിനാല്‍ സംഭവസമയത്ത് മൂന്ന് പോലീസുകാര്‍ മാത്രമേ സ്റ്റേഷനില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് പറയുന്നു. ഇവര്‍ മൂന്നുപേരും സ്റ്റേഷന്റെ മുന്‍വശത്തായിരുന്നു.
 

Related Post

രഞ്ജിത് കുമാറിനെ തേടി സിനിമയില്‍ അഭിനയിക്കാനുള്ള അവസരം

Posted by - Jan 3, 2019, 11:21 am IST 0
പോലീസ് സിവില്‍ ഓഫീസര്‍ രഞ്ജിത് കുമാറിനെ തേടി സിനിമയില്‍ അഭിനയിക്കാനുള്ള അവസരം.കോട്ടയം ടൗണില്‍ ഗതാഗത കുരുക്കില്‍ വഴിമുടങ്ങിക്കിടന്ന ആംബുലന്‍സിന് രഞ്ജിത് കുമാര്‍ വഴികാട്ടിയ ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെയാണ് സിനിമയില്‍…

രഹ്നാ ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted by - Nov 28, 2018, 12:14 pm IST 0
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 295 എ വകുപ്പ് പ്രകാരം പത്തനംതിട്ട പൊലിസ് ആണ്…

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

Posted by - Apr 21, 2018, 01:51 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് 78.17ആയപ്പോള്‍ കോഴിക്കോടും കൊച്ചിയിലും ഇതേ നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു. എന്നാൽ തലസ്ഥാന നഗരിയില്‍ ലിറ്ററിന് 71.02…

കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ

Posted by - Mar 8, 2018, 07:42 am IST 0
കുറ്റവിമുക്തനായി ഫാദർ പുതൃക്കയിൽ, 26 വർഷങ്ങൾക്ക് ശേഷമുള്ള വിചാരണ 1992 മാർച്ച് 27 ഇന് രാവിലെയാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ…

നിപ വൈറസ് ; ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി

Posted by - Nov 27, 2018, 09:50 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.  വവ്വാലുകളുടെ പ്രജനനകാലം ആസന്നമായ സാഹചര്യത്തിലാണ് നടപടിയെന്നും പേടിക്കേണ്ട…

Leave a comment