ഭൂമിപൂജ

318 0

 ഭൂമിപൂജ, ഭാരതീയ ആചാരങ്ങളില്‍ ശ്രേഷ്ഠമായ ഒന്നാണിത്. അയം മാതാ പൃഥ്വി പുത്രോളഹം പൃഥിവ്യാ എന്ന് അഥര്‍വ വേദം ഉദ്‌ഘോഷിക്കുന്നു. ഇത് മാതാവായ ഭൂമിയാണ്. ഞാന്‍ ഭൂമിയുടെ പുത്രനാണ്.

പൃഥ്വീ ത്വയാ ധൃതാ ലോകാഃ ദേവീ 

ത്വാം വിഷ്ണുനാ ധൃതാ

ത്വം ച ധാരയ മാം ദേവീ പവിത്രം 

കുരു ശാസനം

ഹേ ഭൂമിദേവീ നീ ലോകജനതയെ ധരിക്കുന്നു. വിഷ്ണു നിന്നേയും വഹിക്കുന്നു. നീ എന്നെ വഹിച്ചാലും എന്റെ കര്‍മ്മത്തെ മംഗളമാക്കിയാലും! സര്‍വജീവജാലങ്ങള്‍ക്കും വായുവും ജലവും ആഹാരവും വസ്ത്രവും വാസസ്ഥലവും തരുന്നത് ഭൂമി എന്ന ഗ്രഹമായതിനാല്‍ ഭൂമി പുത്രന്‍ പരിരക്ഷ നല്‍കുന്ന അമ്മയ്ക്ക് തുല്യയാണ്. അതുകൊണ്ട് അമ്മയെ പാദത്താല്‍ സ്പര്‍ശിക്കുന്നതിന് മുന്‍പ് നാം ക്ഷമചോദിക്കുന്നു. സമുദ്രവസനേ ദേവീ പര്‍വതസ്തന മണ്ഡിതേ വിഷ്ണുപത്‌നീ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ.

സ്വന്തം വാസസ്ഥലമുണ്ടാക്കുമ്പോഴും ഭൂമി പൂജ നടത്താറുണ്ട്, പ്രത്യേക അനുഗ്രഹത്താല്‍ പൂഴിമണ്ണില്‍ പണിയുന്ന അനവധി നില കെട്ടിടങ്ങള്‍ പോലും മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗതത്തില്‍ കറങ്ങുന്ന ഭൂമിയില്‍ അനങ്ങാതെ-തകരാതെ-ചെരിയാതെ നില്‍ക്കുവാനുള്ള അനുഗ്രഹത്തിനും സ്വന്തം വിശ്വാസത്തിനുമാകാം ഈ കര്‍മ്മം.

ഭൂമിപൂജയുടെ മറ്റൊരു രൂപമാണ് വാസ്തുപൂജ. ഓരോ ചെറിയ പുരയിടത്തിലും ഒരു വാസ്തുപുരുഷരൂപം ഉണ്ടെന്ന് സങ്കല്‍പ്പിച്ച് അതിന്റെ ഘടനയനുസരിച്ച് ഗൃഹനിര്‍മാണം നടത്തണം. ഓരോ വീടിന്റെയും നിര്‍മാണത്തിന് മുന്‍പ് ചില നിയമങ്ങളനുസരിച്ചിരിക്കണം എന്നത് ആധുനിക കണ്ടുപിടുത്തമല്ല, പുരാതന ഭാരതീയ ശാസ്ത്രമാണത്.

അമേരിക്കയിലും കാനഡയിലും മുനിസിപ്പല്‍ ബസ്സുകളുടെ ഇരുവശത്തും എഴുതിവച്ചിട്ടുള്ള ഒരു സന്ദേശമുണ്ട്. പ്രൊട്ടക്ട് മദര്‍ എര്‍ത്ത്. ഭൂമിയെ ഉപഭോഗവസ്തുവായിക്കണ്ട് ചൂഷണം ചെയ്യുവാന്‍ ആഹ്വാനം നല്‍കിയിരുന്ന പാശ്ചാത്യ സംസ്‌കാരത്തില്‍ മാതാവായ ഭൂമിയെ സംരക്ഷിക്കുവാന്‍ ആഹ്വാനം നല്‍കുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ അന്ധവിശ്വാസങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന വന്‍ ശാസ്ത്രജ്ഞസമൂഹമുള്ള ഒരു രാഷ്ട്രത്തില്‍ 21-ാം നൂറ്റാണ്ടിലും ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നതാണീ സന്ദേശം പ്രകൃതി സംരക്ഷണ ശാസ്ത്രത്തിലെ ഈ സന്ദേശം ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്നതുമാണല്ലോ!

Related Post

പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ?

Posted by - Mar 12, 2018, 09:13 am IST 0
പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ? മനുഷ്യരുടെ ഇടയിൽ രണ്ടു തരത്തിലുള്ള നിയമങ്ങൾ…

 ഗീതയുടെ പൊരുൾ

Posted by - Mar 11, 2018, 02:20 pm IST 0
 ഗീതയുടെ പൊരുൾ ഹേ ,അച്യുത, നാശരഹിതനായവനെ ,അങ്ങയുടെ അനുഗ്രഹത്താൽ എന്റെ വ്യാമോഹങ്ങളെല്ലാം നീങ്ങി ,ഞാൻ ആരാണെന്ന സ്‌മൃതി എനിക്ക് ലഭിച്ചു …സംശയങ്ങൾ നീങ്ങി ഞാൻ ദൃഡ ചിത്തനായിരിക്കുന്നു…

കാശി എന്ന മഹാശ്മശാനം

Posted by - May 6, 2018, 09:33 am IST 0
കാശി എന്ന മഹാശ്മശാനം ഭാരതത്തിന്റെ കിഴക്കുദേശത്ത് ഏറ്റവും പവിത്രമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് കാശി അഥവാ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി. ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍…

കാവ് എന്തിനാണ്?

Posted by - Mar 5, 2018, 10:30 am IST 0
കാവ് എന്തിനാണ്? കാവിൽ പൂജയും, നാഗാരാധനയും കേരളത്തിൽ സർവ്വസാധാരണമാണ്. നിർഭാഗ്യവശാൽ ഇത് എന്തിനാണെന്ന് അറിയാതെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കാവുകൾ Natural Ecosyടtem ആണ്. അവിടെ പൊഴിഞ്ഞു വീഴുന്ന…

മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം 

Posted by - Apr 6, 2018, 06:03 am IST 0
മനുഷൃൻ ഈപ്രപഞ്ചത്തിലെ ശ്രേഷ്ഠജീവിആയത് എന്തുകൊണ്ടാവാം  മനുഷൃനിൻ ചിത്ത് രൂപേണ ഞാൻ വസിക്കുന്നു എന്നു ഗീതയുംഎൻെറ പ്രതിരൂപത്തി ഞാൻമനുഷൃനേ ശ്രിഷ്ടിച്ചു എന്നു ബൈബിളും പറയുന്നത് എന്തുകൊണ്ടാവാം  ജീവികളിൽ മനുഷൃനുമാത്രമാണു…

Leave a comment