സി.പി.എം മുൻ ലോക്കല്‍ സെക്രട്ടറിയ്ക്ക് വധശിക്ഷ

315 0

ചേര്‍ത്തല: കോണ്‍ഗ്രസ്​ വാര്‍ഡ്​ പ്രസിഡന്‍റ്​ കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കാക്കപറമ്പുത്തുവെളി ആര്‍. ബൈജു (45)വിന്​ വധശിക്ഷ. 2009 നവംബര്‍ 29നാണ്​ ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡ് കൊച്ചുപറമ്പില്‍ കെ.എസ്. ദിവാകരനെ (56) കൊലപ്പെടുത്തിയത്. 

കൂട്ടുപ്രതികളായ ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡില്‍ ചേപ്പിലപൊഴി വി. സുജിത്(മഞ്ജു-38), കോനാട്ട് എസ്. സതീഷ് കുമാര്‍(കണ്ണന്‍ -38), ചേപ്പിലപൊഴി പി. പ്രവീണ്‍(32), 31ാം വാര്‍ഡില്‍ വാവള്ളി എം. ബെന്നി (45), ചൂളക്കല്‍ എന്‍. സേതുകുമാര്‍ (45) എന്നിവര്‍ക്കാണ് കോടതി​ ജീവപര്യന്തം ശിക്ഷയും വിധിച്ചു​. ആലപ്പുഴ അതിവേഗ കോടതി(ട്രാക്ക് മൂന്ന്) ജഡ്ജി അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. സി.പി.എം നേതാവായ ബൈജുവിനെ തുടക്കത്തില്‍ പ്രതി ചേര്‍ത്തില്ലെങ്കിലും പിന്നീട് കോണ്‍ഗ്രസി​ന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയതിനെ തുടര്‍ന്നാണ് ആറാം പ്രതിയാക്കിയത്.

സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയും ചേര്‍ത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു ആര്‍. ബൈജു. വ്യാജ വിസാ കേസില്‍ നേരേത്ത അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലാണ്. യുവനടിയുടെ ഡ്രൈവറായ സേതുകുമാര്‍ എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതിയാണ്. ദിവാകരന്‍ വധകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ബൈജുവിനെ സി.പി.എം നീക്കിയിരുന്നു.

കയര്‍ കോര്‍പറേഷ​ന്‍റെ 'വീട്ടിലൊരു കയറുല്‍പന്നം' പദ്ധതിയുടെ ഭാഗമായി കയര്‍ തടുക്ക് വില്‍പനക്ക് ബൈജുവി​ന്‍റെ നേതൃത്വത്തില്‍ ദിവാകര​ന്‍റെ വീട്ടിലെത്തിയെങ്കിലും വില കൂടുതലാണെന്ന കാരണത്താല്‍ വാങ്ങിയില്ല. എന്നാല്‍, തടുക്ക് കൊണ്ടു വന്നവര്‍ നിര്‍ബന്ധപൂര്‍വം അവിടെ െവച്ചിട്ടുപോയി. അന്ന് ഉച്ചക്കുശേഷം നടന്ന വാര്‍ഡ് സഭയില്‍ ദിവാകരന്‍റെ മകന്‍ ദിലീപ് വിഷയം ഉന്നയിച്ചത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്‍റെ വിരോധത്തില്‍ രാത്രി വീടാക്രമിച്ച്‌ തടിക്കഷണത്തിന് ദിവാകര‍​ന്‍റെ തലക്ക് അടിക്കുകയും തടയാന്‍ ശ്രമിച്ച ദിലീപിനെയും ഭാര്യ രശ്മിയെയും ആക്രമിച്ചെന്നുമാണ് കേസ്. തുടര്‍ന്ന് ഇവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ചികിത്സയിലിരിക്കെ ദിവാകരന്‍ മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു. 

Related Post

സ്വകാര്യ ലോഡ്ജില്‍ മര്‍ദനമേറ്റയാള്‍ക്ക് ദാരുണാന്ത്യം 

Posted by - Apr 29, 2018, 12:25 pm IST 0
തൃശൂര്‍: ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍ വച്ച്‌ മര്‍ദനമേറ്റയാള്‍ മരിച്ചു. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി ഒളിച്ചോടിയ പാവറട്ടി മരുതയൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. ഇരുവരും…

കനത്ത മഴയിലും ചെങ്ങന്നൂരില്‍  മികച്ച പോളിംഗ്

Posted by - May 28, 2018, 11:28 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാവിലത്തെ പോളിംഗ്…

നാലാംതവണയും പ്രധാനമന്ത്രിയായ ഷെയ്ക്ക് ഹസീനയെ അഭിനന്ദിച്ച്‌ നരേന്ദ്രമോദി

Posted by - Dec 31, 2018, 08:27 pm IST 0
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരം നിലനിറുത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയെ അഭിനന്ദിച്ച്‌ നരേന്ദ്ര മോദി. ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് നേടിയ ഉജ്ജ്വല…

സംസ്ഥാനത്ത് കനത്തമഴ: നാലു വയസുകാരി ഉള്‍പ്പെടെ ഏഴു മരണം

Posted by - Jun 10, 2018, 06:22 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയും കാറ്റും തുടരവേ നാലു വയസുകാരി ഉള്‍പ്പെടെ ഏഴു മരണം. മഴ ശക്തമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് കടലാക്രമണവും രൂക്ഷമാണ്.  തിരുവനന്തപുരം നഗരത്തില്‍ മാത്രം നാല്‍പത്തിയഞ്ചിടത്ത്…

സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്

Posted by - May 31, 2018, 09:32 am IST 0
സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 54 പൈസയും ഡീസലിന് 75 രൂപ…

Leave a comment