കത്വ ബലാല്‍സംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി പീഡനം

423 0

ഇന്‍ഡോര്‍: കത്വ ബലാല്‍സംഗത്തിന്​ പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി എട്ട്​ മാസം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു.  പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും തലയിലും മുറിവേറ്റിട്ടുണ്ടെന്നും ഇന്‍ഡോര്‍ ഡെപ്യൂട്ടി ഇന്‍സ്​പെക്​ടര്‍ ജനറല്‍ എച്ച്‌​.സി മിശ്ര പറഞ്ഞു. 21കാരനായ സുനില്‍ ഭീലാണ്​ പെണ്‍കുട്ടിയെ പീഡനത്തിന്​ ശേഷം കൊലപ്പെടുത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു. ഇന്‍ഡോറില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ 50 മീറ്റര്‍ അപ്പുറത്തുള്ള കടയുടെ ബേസ്​മ​െന്‍റില്‍ വെച്ചാണ്​ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്​. 

ബലൂണ്‍ വില്‍പനക്കാരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നഗരത്തിലെ രാജ്​വാഡ കോട്ടക്ക്​ സമീപത്തുള്ള തെരുവിലാണ്​ കിടന്നുറങ്ങിയിരുന്നത്​. ഒരു വാണിജ്യസ്ഥാപനത്തി​​െന്‍റ ബേസ്​മ​െന്‍റില്‍ നിന്നാണ്​ പെണ്‍കുട്ടിയുടെ ജഡം കണ്ടെത്തിയത്​. രാജ്​വാഡ കോട്ടക്ക്​ സമീപത്തുള്ള തെരുവില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. കൊലയാളിയുടെ ദൃശ്യങ്ങള്‍ സമീപത്തുള്ള സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്​.പെണ്‍കുട്ടിയുമായി പോകുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ വ്യക്​തമായി സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്​. വൈകാതെ തന്നെ പ്രതിയെ അറസ്​റ്റ്​ ചെയ്യുമെന്നും മിശ്ര വ്യക്​തമാക്കി.

Related Post

ഫരീദാബാദില്‍ സ്‌കൂളില്‍ തീപിടുത്തം; അധ്യാപികയും രണ്ടു കുട്ടികളും മരിച്ചു  

Posted by - Jun 8, 2019, 09:13 pm IST 0
ഡല്‍ഹി: ഫരീദാബാദിലെ സ്വകാര്യ സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഫരീദാബാദിലെ ദബുവാ കോളനിയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന എഎന്‍ഡി…

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST 0
ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ്…

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സാക്കി

Posted by - Dec 30, 2019, 10:21 am IST 0
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ നിയമനമായ  ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്.) തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സാക്കി. 1954-ലെ സേനാ നിയമങ്ങൾ ഇതനുസരിച്ച് ഭേദഗതി ചെയ്തു.കര,…

രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു

Posted by - Nov 22, 2018, 09:02 pm IST 0
ബംഗലുരു: രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ ദയനീയമാണ്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്.…

Leave a comment