ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം

225 0

ദീർഘായസ്സിനായി വിവാഹം നടക്കുന്ന ക്ഷേത്രം -തമിഴ് നാട്ടിലെ മൈലാടും തുറക്ക് സമീപത്തെ തിരുക്കടുയുർ  ക്ഷേത്രം

പാലാഴി മഥനത്തിൽ  ലഭിച്ച  അമൃത്  ഗണേശനെ സ്മരിക്കാതെ  കഴിക്കാൻ തുനിഞ്ഞ  ദേവന്മാരെ ഒരു പാഠം പഠിപ്പിക്കാൻ അമൃതുമായി  ഗണപതി എത്തിയത് തിരുകടിയൂരിൽ ആയിരുന്നു.  അവിടെ ഒളിപ്പിച്ചു വച്ച  അമൃത് തിരിച്ചുനൽകുന്നതിന് മുൻപ് കുറച്ചു അമൃത് ശിവലിംഗത്തിൽ ഒഴിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.  തിരുകടിയൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മരണത്തെ തടുക്കുന്ന ശിവനാണ്, കൂടെ പാർവതിയുടെ  ക്ഷേത്രവും (അഭിരാമി അമ്മൻ). തിരുകടിയൂർ ശിവനെ മൃത്യുവെ  തടുക്കുന്നവൻ എന്ന അർത്ഥത്തിൽ മൃത്യുഞ്ജയൻ ആയി പൂജിക്കുന്നു. ശിവ ഭക്തനായ  മാർക്കണ്ഡേയന്റെ കഥ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു  യൗവനത്തിൽ തന്നെ മരണം വിധിക്കപ്പെട്ട മാർക്കണ്ഡേയൻ തിരുകടിയൂരിലെ ശിവനെ ഭജിച്ചു മരണത്തെ കീഴടക്കി എന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ മാർക്കണ്ഡേയന്റെയും പ്രതിഷ്ഠ കാണാം. 

മരണത്തെ തടുക്കുന്നവനായ ശിവനെ ഭജിച്ചാൽ ദീർഘ ദാമ്പത്യം ലഭിക്കുമെന്ന വിശ്വാസത്താൽ ആയിരിക്കാം ദമ്പതികൾ അവിടെ എത്തി വീണ്ടും താലികെട്ടുന്ന ഒരു പ്രത്യേക ആചാരം ഇവിടെയുണ്ട്. മക്കളുടെയും പേരകുട്ടികളുടെയും സാന്നിധ്യത്തിൽ വീണ്ടും വിവാഹിതരാകുന്ന ധാരാളം ദമ്പതിമാരെ അവിടെ കണ്ടു. അമ്പലത്തിനുള്ളിൽ അനേകം ഹോമകുണ്ഡങ്ങൾ അതിൽ മൃതുഞ്ജയ ഹോമം നടക്കുന്നു. അതിന് മുൻപിൽ  വീണ്ടും താലികെട്ടുന്ന ദമ്പതികൾ.  സാധാരണയായി പുരുഷന് 60 വയസ്സ് , 70 വയസ്സ്  80 വയസ്സ് എത്തുമ്പോഴാണ് ഒരു മുഹൂർത്തം നോക്കി വീണ്ടും ഇവിടെവച്ചു താലികെട്ട് നടത്തുന്നത്.  ഓരോ താലികെട്ടും ഒരു ഹോമകുണ്ഡത്തിന് മുൻപിലാണ്. ക്ഷേത്രത്തിന്റെ അകം മുഴുവൻ ഈ ഹോമകുണ്ഡത്തിൽ നിന്നുള്ള പുകയാണ്.  മക്കളുടെയും, മരുമക്കളുടെയും പേരകുട്ടികളുടെയും സാന്നിധ്യത്തിൽ ഒരു താലികെട്ട്

Related Post

ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം

Posted by - Apr 18, 2018, 07:22 am IST 0
ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം കാസർഗോഡ് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ട മോലോതും കാവ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം.…

ഈസ്റ്റർ ആശംസകൾ 

Posted by - Apr 1, 2018, 09:10 am IST 0
മീഡിയഐ യുടെ  ഈസ്റ്റർ ആശംസകൾ  യേശുദേവൻ ഉയർത്തെഴുനേറ്റപോലെ മീഡിയഐയുടെ വായനക്കാരിൽ സ്നേഹവും കരുണയും ഉണ്ടാവട്ടെ

എള്ള് ഒരു ഔഷധം

Posted by - Apr 17, 2018, 07:30 am IST 0
എള്ള് ഒരു ഔഷധം 1 ലിറ്ററർ എള്ളെണ്ണക്ക് എള്ള് സ്വയം ആട്ടിയെടുത്തു എള്ളെണ്ണ  ഉണ്ടാക്കുമ്പോൾ ചിലവ് മാത്രം 600. പക്ഷേ വിപണിയില്‍ ലിറ്ററിന്  200 താഴെ…? എള്ളെണ്ണയില്‍…

വിഗ്രഹത്തിന്റെ ഫോട്ടോ എടുക്കരുത്: കാരണം ഇതാണ് 

Posted by - Jul 1, 2018, 08:28 am IST 0
ശ്രീകോവിലിലുള്ള മൂലവിഗ്രഹം താന്ത്രികവിധി അനുസരിച്ച് പ്രാണപ്രതിഷ്ഠ നടത്തപ്പെട്ടതാണ്. തന്മൂലം വിഗ്രഹത്തിന് പ്രാണശക്തിയുണ്ടെന്നാണ് വിശ്വാസം. വിഗ്രഹത്തിൽ നിന്ന് എടുക്കപ്പെട്ട ഛായയോ നിഴലോ ആണ് ഫോട്ടോയെന്ന് പറയാം. ആ നിലയ്ക്ക്…

സപ്ത ആചാരങ്ങൾ

Posted by - Apr 23, 2018, 09:50 am IST 0
സപ്ത ആചാരങ്ങൾ തന്ത്ര ശാസ്‌ത്രം ആചാരങ്ങളെ ഏഴായി തരംതിരിച്ചിരിക്കുന്നു.  1. വേദാചാരം 2. വൈഷ്ണവാചാരം 3. ശൈവാചാരം 4. ദക്ഷിണാചാരം 5. വാമാചാരം 6. സിദ്ധാന്താചാരം 7.…

Leave a comment