കാവ് എന്തിനാണ്?

276 0

കാവ് എന്തിനാണ്?

കാവിൽ പൂജയും, നാഗാരാധനയും കേരളത്തിൽ സർവ്വസാധാരണമാണ്.

നിർഭാഗ്യവശാൽ ഇത് എന്തിനാണെന്ന് അറിയാതെയാണ് കാര്യങ്ങൾ ചെയ്യുന്നത്.

കാവുകൾ Natural Ecosyടtem ആണ്. അവിടെ പൊഴിഞ്ഞു വീഴുന്ന ഇലകളും, ചെറുകമ്പുകളും, തടികളുമൊക്കെ അഴുകി മണ്ണിനോടു ചേരുകയും വെള്ളം തടഞ്ഞു നിർത്തി മണ്ണിന്റെ സ്വാഭാവിക ജൈവവൈവിദ്ധ്യത്തെ പാലിക്കുകയും ചെയ്യുന്നു.

സ്വാഭാവികമായി പാമ്പുകൾക്ക് ഇത് ഇരിപ്പിടവും, കിടപ്പറയുമാകുന്നു.

ബുദ്ധിശാലികളായ നമ്മുടെ മുത്തച്ഛൻമാർ മുടിയന്മാരായ നമ്മളെ മുന്നിൽക്കണ്ടു കൊണ്ട് നാഗദൈവങ്ങളെ പ്രതിഷ്ഠിച്ചു.

പേടിയോടെയെങ്കിലും ഈ കാവിനെ സംരക്ഷിക്കുമെന്നും അതുവഴി വെള്ളവും അന്നവും മുട്ടാതെ നാം ജീവിക്കുമെന്നും കരുതി.

മോഡേൺ വിദ്യാഭ്യാസം നേടിയ നാം കാവെല്ലാം പാമ്പുമ്മേക്കാട്ടും, മണ്ണാറശാലയിലും ഏൽപ്പിച്ചു. മണ്ണെല്ലാം പങ്കിട്ടു. പേരിനുള്ള കാമ്പിൽ സിമൻറ് ചിത്രകൂടം തീർത്തു. കാവിലെ പൂജ ദിവസം ചിത്രത്തിൽ കാണും പോലെ സ്വാഭാവിക ജൈവ ആവരണവും, ചെറു ചെടികളും വെട്ടി വെളിയിൽ കളഞ്ഞു. ഇനി അതു തീയിടും, കാവിനുള്ളിലെ തറ ടൈലിടും. പാമ്പിനെ ഓടിച്ചു വിടും.എന്നിട്ട് നൂറുംപാലും നടത്തും.

കാവിലെ മഞ്ഞൾ ഒലിച്ച് കുളത്തിലെത്തിയാൽ വെള്ളം ശുദ്ധീകരിക്കും. കാവിലെ ചേർമരം ( ചേർക്കുരു എടുക്കുന്ന ചാര് എന്നറിയപ്പെടുന്ന പൊള്ളിക്കുന്ന മരം) ആ മരത്തിന്റെ വേരിന് മെർക്കുറിയെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇങ്ങനെ നമുക്ക് പ്രത്യക്ഷത്തിൽ പ്രയോജനമില്ലെന്നു തോന്നുന്ന മരങ്ങൾ താനേ വളർന്നു വന്ന് നമ്മളെ സംരക്ഷിക്കുന്ന പ്രകൃതിയുടെ ചെറു പതിപ്പുകളെ അറിവില്ലായ്മ കൊണ്ട് നശിപ്പിക്കരുതേ.

പൂജിച്ചില്ലെങ്കിലും വേണ്ടില്ല വെറുതെ വിട്ടാൽ മതി. ആ ജൈവ ആവരണം കത്തിക്കാതെ തിരികെ ഭൂമിക്ക് കൊടുക്കുന്നതാണ് യഥാർത്ഥ പൂജ.

ഒരു കാര്യം ഓർക്കുക. ഭൂമിയിൽ വെയിലേൽക്കരുത്, കാറ്റു കൊള്ളരുത്, മഴയേൽക്കരുത്, ഉടനീളം ജൈവ ആവരണം -അത് വിളയാകാം, കളയാകാം, കരയിലയാകാം, ജൈവ വസ്തുക്കൾ എന്തുമാകാം, ഉണ്ടാകണം.

ഭൂമിയിൽ പതിക്കുന്ന സൂര്യന്റെ ഊർജ്ജത്തെ പിടിച്ചു വയ്ക്കാൻ പച്ചിലകൾക്കേ കഴിയു. ഇന്നു പതിക്കുന്ന സൂര്യപ്രകാശം നാളെ പിടിക്കാനാവില്ല.

അതു കൊണ്ട് ഇപ്പോൾ തുടങ്ങാം.

അറിഞ്ഞു പൂജ ചെയ്യാം.

അറിഞ്ഞാദരിക്കാം.കേരളത്തിലെ ക്ഷേത്രാരാധനയില്‍ കാവുകള്‍ വലിയൊരു പങ്കു വഹിച്ചിരുന്നു.കാവുകള്‍ നില നിര്‍ത്തുന്ന ത്തിലൂടെ വൃക്ഷങ്ങളും സസ്യ ലതാതികളും ജീവ ജാലങ്ങളും എന്ന് വേണ്ട ഒരു മുഴുവന്‍ പാരിസ്ഥിതിക ചുറ്റുപാട് ഒന്നടങ്കം വളരെ നന്നായി കേരളത്തില്‍ നില നിര്‍ത്തിയിരുന്നു എന്ന് കാണാം. പ്രകൃതിയോടു ഇണങ്ങി ജീവിച്ചു വന്ന ഒരു പ്രത്യേക ആരാധന സമ്പ്രദായം നമ്മുടെ പൂര്‍വികര്‍ നടപ്പിലാക്കിയിരുന്നു. വായു, വെള്ളം, വെളിച്ചം, ഭൂമി എന്ന് വേണ്ട , പ്രകൃതിയിലെ ഓരോ പരമാണുവിലും ഈശ്വരനെ ദര്‍ശിച്ച ഈ പാരമ്പര്യം , ഇതൊന്നും ഇല്ലാതെ മനുഷ്യ നിലനില്‍പ്പ്‌ സാധ്യമല്ല എന്നാ തത്വം ആധുനിക യുഗത്തിലും നമ്മളെ ഓര്‍മപ്പെടുത്തുന്നു.

കുടുംബ വ്യവസ്ഥ

പണ്ട് കാലത്ത് ഹിന്ദുമത വിശ്വാസം അനുസരിച്ച് എല്ലാ കുടുംബങ്ങളും കൂട്ട് കുടുംബങ്ങള്‍ ആയിരുന്നു. ഒരു തറവാട്ടില്‍ ഒരു പാട് പേര് ഒന്നിച്ചു ജീവിച്ചിരുന്ന കാലം. എല്ലാ തറവാട്ടിലും മച്ചകതമ്മയും പാമ്പിന്‍ കാവും കാണും. കാടും പടവും നിറഞ്ഞ പാമ്പിന്‍ കാവ്‌. എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു സർപ്പക്കാവും ദേവതാ സങ്കല്‍പവും നിലനിന്നിരുന്നത് എന്ന് ആലോചിക്കേണ്ട വസ്തുതയാണ്. ഈ ഈശ്വര സങ്കല്പം ഒക്കെ തങ്ങളുടെ ജീവിതത്തില്‍ നല്ലത് സംഭവിക്കാന്‍ വേണ്ടി ഉള്ള ഒരു ശ്രമമായി അവര്‍ കണ്ടു എന്ന് കാണാം.

സര്‍പ്പക്കാവുകളുടെ കുടുംബ പ്രസക്തി

ആദി കാലം മുതല്‍ക്കേ സർപ്പങ്ങൾ ഭൂമിയുടെ നാഥന്‍ മാരായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അവരുടെ അനുഗ്രഹത്താല്‍ ആണത്രേ ഭൂമിയില്‍ മനുഷ്യന്‍ താമസിക്കാന്‍ തുടങ്ങിയത്.. അപ്പോള്‍ അവരോടുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കാന്‍ വേണ്ടിയായിരുന്നു നാഗങ്ങളെ കുടിയിരുത്തുകയും അവക്ക് നൂറും പാലും കൊടുത്ത് പൂജിക്കുകയും ചെയ്തിരുന്നത്.

കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും പവിത്രമായിരിക്കാന്‍ വേണ്ടിയുള്ള ഒരു ബോധപൂര്‍വ ശ്രമമായും ഇതിനെ കാണാന്‍ കഴിയും .. കാരണം സ്നേഹ ബന്ധങ്ങളില്‍ മുറിവേൽപ്പിക്കുന്നവരെ ശ്രദ്ധിക്കാനും ശിക്ഷിക്കാനും വേണ്ടി ഭഗവതിയും നാഗങ്ങളും നിലനില്‍ക്കുന്നു എന്നാ ദൃഢവിശ്വാസം കുടുംബങ്ങളില്‍ നിലനിന്നിരുന്നു.

ആധുനിക കാലത്തും ജീവിതത്തിന്റെ പല ദുർഘട ഘട്ടങ്ങളും മനുഷ്യന് തരണം ചെയ്യാൻ സാധിക്കുന്നത് പ്രകൃതിയെ ആശ്രയിക്കുന്നത് കൊണ്ടാണ്. . പേടിച്ചു ജീവിക്കുകയല്ല വേണ്ടതെന്നും സ്നേഹിച്ചു പങ്കുവെച്ചു ജീവിക്കുകയാണ് വേണ്ടതെന്നുമുള്ള കണ്ടെത്തെല്‍ പുരാതന ഭാരത സങ്കല്‍പ്പങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ ആണ് നാഗ പൂജകള്‍ എന്ന് കാണാം .. ഇന്നും ഇത്തരം കാവുകള്‍ നിലനില്‍ക്കുന്നതും അവയെ പരിപാലിച്ചു കൊണ്ടിരിക്കുന്നതും ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെ…..

Related Post

 കൈലാസം അറിയുവാൻ ഇനിയുമേറെ 

Posted by - Mar 3, 2018, 11:06 am IST 0
 കൈലാസം അറിയുവാൻ ഇനിയുമേറെ  ഹൈന്ദവവിശ്വാസപ്രകാരം സംഹാര മൂര്ത്തിയായ ശിവന് പത്നിയായ പാര്വ്വതി ദേവിയോടും നന്ദികേശനും ഭൂതഗണങ്ങളോടുമൊപ്പം വസിക്കുന്ന സ്ഥലമാണ് കൈലാസം .. കൈലാസവും അനുബന്ധ പ്രദേശങ്ങളായ മാനസ്സസരസ്സും…

"പരോക്ഷപ്രിയ ദേവഃ"

Posted by - Apr 2, 2018, 08:48 am IST 0
അയ്യപ്പ തത്ത്വം ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. അതുപോലെ തന്നെ വിമർശന വിധേയമായിട്ടുള്ള തുമാണ്,   സ്വാമിഅയ്യപ്പൻ  ഇരിക്കുന്നത് അതും യോഗബന്ധത്തോടും…

ബലിക്കല്ലിൽ ചവിട്ടിയാൽ തൊട്ട് തലയിൽ വയ്ക്കുന്നവരുടെ ശ്രദ്ധിയ്ക്ക്: ഇത് നിങ്ങള്‍ക്ക് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യും

Posted by - Jun 3, 2018, 08:53 pm IST 0
ബലിക്കല്ലിൽ ചവിട്ടിയാൽ തൊട്ട് തലയിൽ വെയ്ക്കരുത്. ഇത് നിങ്ങള്‍ക്ക് ഗുണത്തെക്കാൾ അധികം ദോഷം ചെയ്യും. ദേവന്റെ വികാരങ്ങളുടെ മൂർത്തി മത് ഭാവമാണ് ബലിക്കല്ല് എന്നാണ് സങ്കല്പം. ബിലികല്ലിൽ…

പുനർജന്മം

Posted by - Mar 10, 2018, 11:17 am IST 0
പുനർജന്മം ഒരു സത്യമാണ്.  അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.  ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്.. പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്. എന്തുകൊണ്ടാണ്…

ആരാണ് വൈദ്യന്‍?

Posted by - Mar 17, 2018, 08:04 am IST 0
ആരാണ് വൈദ്യന്‍? ആയുര്‍വേദം പഠിച്ചവനെ ആയുര്‍വേദി എന്നോ ആയുര്‍വൈദികന്‍ എന്നോ ചികിത്സകന്‍ എന്നോ അല്ല ഭാരതീയസംസ്കാരത്തില്‍ വിളിക്കുന്നത്‌. “വൈദ്യന്‍” എന്നാണ്. മലയാളികള്‍ക്ക്  മനസ്സിലാകുന്ന ഭാഷയില്‍ തര്‍ജ്ജമ ചെയ്താല്‍…

Leave a comment