ആറ്റുകാൽപൊങ്കാല ഇന്ന് 

291 0

ആറ്റുകാൽപൊങ്കാല ഇന്ന് 

തലസ്ഥാനനഗരിയിൽ ഇന്ന് ഭക്തജനങ്ങളുടെ തള്ളിക്കയറ്റം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് അനുഗ്രഹം നേടാൻ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ഇന്ന് തലസ്ഥാനത്തേക്ക് എത്തിയത് . 10.15 – ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടുകൂടി ഭക്തജനങ്ങളുടെ ഒരുവർഷത്തെ കാത്തിരിപ്പിനു വിരാമമാകും. ആറ്റുകാൽ ദിവസം തന്നെ ദേവിയെ കാണുന്നതും തൊഴുന്നതും വലിയ ഒരു അനുഗ്രഹമായാണ് ഭക്തജങ്ങൾ വിശ്വസിക്കുന്നത്.പരമേശ്വര ഭട്ടതിരിയും മറ്റു പുജാരികളും ചേർന്ന് പണ്ടാര അടുപ്പിൽ തീ പകർന്നു.                                                                                                                                                                                                                                                         ആറ്റുകാൽ പൊങ്കാല ദിവസങ്ങളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഡി ജി പി ശ്രീലേഖ ഐ പി സ് എഴുതിയ ബ്ലോഗ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചചയ്യപെട്ടു വരികയാണ്. പൊങ്കാല ദിവസങ്ങളിൽ ആൺകുട്ടികളുടെ ശരീരത്തിൽ ഇരുബ്ബ് കൊളുത്തുകൾ തുളച്ചുകയറ്റുന്ന ആചാരങ്ങൾക്കെതിരെയാണ് ഡി ജി പി പ്രതികരിച്ചത്.     

വഴി ഓരങ്ങളിൽ മണ്കലങ്ങളും വിറകും മറ്റു ആവശ്യ സാധങ്ങളുമായി വഴിയോരക്കച്ചവടവും നടക്കുന്നുണ്ട്. പിങ്ക് പോലീസും സി സി ടീവീ കാമറയുമായി സുരക്ഷയും ശക്തമാണ്.ആറ്റുകാലിൽ ഭദ്രകാളി പ്രതിഷ്ടയാണുള്ളത്. ദേവാധിദേവൻ പരമശിവന്റെ തൃക്കണ്ണിൽനിന്നും ആണ് ഭദ്രകാളി ഉണ്ടായത് എന്നാണ് വിശ്വാസം.ചിലപ്പതികാരത്തിലെ കണ്ണകിയായും ആറ്റുകാൽദേവിയെ കാണാറുണ്ട്. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തായി സിഥിതിചെയുന്ന ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നിന്നും 2 കിലോമീറ്റർ മാത്രമേ പ്രശസ്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ളു. മണ്ഡല വ്രതം, വിനായക  ചതുർഥി, പൂജ വയ്പ്, ശിവരാത്രി, കാർത്തിക, ആയില്യ പൂജ, ഐശ്വര്യ പൂജ,  നിറയും പുത്തരിയും, അഖണ്ഡനാമ ജപം തുടങ്ങിയവയാണ് ആറ്റുകാൽ ദേവീക്ഷേത്രത്തിലെ മാറ്റ് പ്രധാന ഉത്സവങ്ങൾ

Related Post

നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി

Posted by - Dec 1, 2018, 08:58 am IST 0
ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ…

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍: ബസ്സുടമകളുടെ ഇടയില്‍ ഭിന്നത രൂക്ഷം

Posted by - Apr 28, 2018, 03:39 pm IST 0
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്ന തീരുമാനവുമായി ബന്ധപ്പെട്ട് ബസ്സുടമകളുടെ ഇടയില്‍ ഭിന്നത രൂക്ഷമാകുന്നു. പെട്ടെന്നുണ്ടായ ഇന്ധന വില വര്‍ധനവ് കാരണം വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ ഇല്ലാതാക്കാന്‍ സ്വകാര്യ ബസ്…

ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പതിനഞ്ചു പേര്‍ക്കു പരിക്ക്

Posted by - Apr 29, 2018, 04:05 pm IST 0
കൊല്ലം: കൊട്ടിയം മൈലക്കാട് ദേശീയ പാതയില്‍ ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ പതിനഞ്ചു പേര്‍ക്കു പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഉച്ചയ്ക്കു 12 മണിയോടെ മൈലക്കാട്…

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാല്‍

Posted by - Jan 5, 2019, 03:36 pm IST 0
ഖത്തര്‍ : മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടു പോകാനുള്ള നിരക്ക് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനമായി. ഖത്തറില്‍ നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാലാണ് എയര്‍ ഇന്ത്യയുടെ പുതിയ…

ജീവന് വേണ്ടി പോരാടുന്ന കുരുന്നിന്റെ ചികിത്സാ ചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും

Posted by - Mar 29, 2019, 05:17 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്ത് വടികൊണ്ടു തലയ്ക്ക് അടിച്ചശേഷം കാലിൽ തൂക്കി നിലത്തടിച്ച രണ്ടാം ക്ലാസ് വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കുട്ടിയുടെ…

Leave a comment