01

Thursday

June    2023

നല്ല ആരോഗ്യ  ശീലങ്ങള്‍ പങ്ക് വെച്ച് മടിക്കൈയില്‍ 'നാട്ടു പയമ'

 

Tuesday,14 May 2019 03:26 PM IST

കാഞ്ഞങ്ങാട്:  ക്ഷേത്ര പരിസരത്തെ ആല്‍മരച്ചോട്ടില്‍ അവര്‍ ഒത്തു ചേര്‍ന്നു, 'പകര്‍ച്ചവ്യാധികളെ പടിക്കു പുറത്താക്കു' മെന്ന ദൃഡപ്രതിജ്ഞ ചെയ്യാന്‍. പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗ്ഗങ്ങളും നല്ല ആരോഗ്യ ശീലങ്ങളും ചര്‍ച്ച ചെയ്യാനും ആരോഗ്യ സന്ദേശങ്ങള്‍ കൈമാറാനുമായാണ് മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും കുടുംബശ്രീ എ.ഡി.എസിന്റെയും സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 'നാട്ടുപയമ'യെന്ന പേരില്‍ ആരോഗ്യ സംവാദ പരിപാടിക്ക് തുടക്കം കുറിച്ചത്.

പൊതുജന പങ്കാളിത്തത്തോടു കൂടി ജനകീയ കൂട്ടായ്മകളിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധം നടപ്പിലാക്കുകയും വിഷരഹിത ഭക്ഷണവും ജീവിത ശൈലീരോഗ നിയന്ത്രണവും പ്ലാസ്റ്റിക് നിയന്ത്രണവും ശീലവല്‍ക്കരണവും സാധ്യമാക്കുകയുമാണ്  കൂട്ടായ്മയുടെ ലക്ഷ്യം. പരിസര ശുചീകരണം,  ആരോഗ്യ ശുചിത്വ പരിശോധന , കൊതുക് കൂത്താടി നശീകരണം, പരിശീലന പരിപാടികള്‍, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷന്‍, ലഘുലേഖ വിതരണം എന്നിവയും കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കും. മടിക്കൈ ഗ്രാമപഞ്ചായത്തംഗം കെ.എ.ബിജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എ.ശ്രീകുമാര്‍, എ.ഡി.എസ് സെക്രട്ടറി പി.ഗിരിജ, ശങ്കരന്‍ വാഴക്കോട്, പി.മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൂട്ടായ്മയുടെ ഭാഗമായുള്ള ആരോഗ്യ സംവാദ പരിപാടികള്‍ ആഴ്ചയിലൊരു തവണ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.

 

Comments (0)

Using 0 of 1024 Possible Characters
test
Gallery
Latest News

Breaking News