01

Thursday

June    2023

മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി

Wednesday,02 Oct 2019 06:35 AM IST

ആലപ്പുഴ : മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി. ക്ഷേത്രത്തിലും നഗരത്തിലും ആന പരിഭ്രാന്തി പരത്തി. തെരുവ് നായക്കളുടെ  ശല്യം കാരണമാണ് ആന വിരണ്ടോടിയത് എന്ന് പറയപ്പെടുന്നു . കരുനാഗപ്പള്ളി സുധീഷ് എന്ന ആനയാണ് വിരണ്ടോടിയത്. വിരണ്ടോടിയ ആനയെ നാശനഷ്ടങ്ങൾ ഒന്നും വരുത്താതെ തന്നെ ക്ഷേത്രത്തിൽ തിരികെ എത്തിച്ച് തളച്ചു.

ക്ഷേത്രത്തിലും പരിസരത്തും തെരുവ് നായ്ക്കൾ ഭീഷണി പരത്താൻ തുടങ്ങിയിട്ട് നാളേറെയായി. നഗരസഭ അധികൃതർക്കും മറ്റുള്ളവർക്കും രേഖാമൂലം പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്  പറഞ്ഞു.
 

Comments (0)

Using 0 of 1024 Possible Characters
test
Gallery
Latest News

Breaking News