01

Thursday

June    2023

മഹാപ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും ഇനിയും കരകയറാനാവാതെ ആറന്മുള കണ്ണാടി നിര്‍മാണ മേഖല

 

Thursday,23 May 2019 08:05 AM IST

പത്തനംതിട്ട : മഹാപ്രളയം തകര്‍ത്ത ആറന്‍മുള കണ്ണാടി നിര്‍മ്മാണ മേഖല കരകയറാനാവാതെ വലയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കള്‍ മല്‍സരിച്ച് ഇവിടെയെത്തി വാഗ്ദാനങ്ങള്‍ ചൊരിഞ്ഞത് മാത്രം ആണ് ആകെ ഉണ്ടായത്
.
ആറന്‍മുളയുടെ പൈതൃക സ്വത്ത് സംരക്ഷിക്കുന്നതിനുള്ള പദ്ധതികളൊന്നും പ്രളയം ഉണ്ടായി എട്ട് മാസം കഴിഞ്ഞിട്ടും അധികൃതര്‍ നടപ്പാക്കിയില്ല .ആറന്‍മുളയുടെ ഈ ശില്‍പ്പ ഭംഗി നിലനിര്‍ത്താന്‍ ഉള്ള അതിജീവനത്തിലാണ് ശില്‍പ്പികള്‍ . മഹാപ്രളയം തകര്‍ത്ത ആറന്‍മുള പേടി സ്വപ്നത്തോടെയാണ് കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ച് ഓര്‍ക്കുന്നതെങ്കില്‍ കാലാവസ്ഥ മുന്നറിയിപ്പുകളില്‍ കാണപ്പെടുന്ന ഏത് നിമിഷവും എത്തിചേരാവുന്ന ശക്തമായ കാറ്റിനേയും പെരുമഴയേയും ഭീതിയോടെയാണ് കാണുന്നത്.

ആറന്മുളയിലെയും സമീപ പുഞ്ചകളിലെയും മണ്ണാണ് ആറന്മുള കണ്ണാടി നിര്‍മ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തു.പ്രളയജലം കുത്തി ഒഴുകി ഈ
പ്രദേശത്തു എത്തിച്ചത് ഡാമുകളില്‍ അടിഞ്ഞു കിടന്ന എക്കലും സിമന്റ് പൊടിയും ഉരുള്‍ പൊട്ടലിലൂടെ പുറത്തു എത്തിയ പുതു മണ്ണുമാണ്. പഴയതിനൊപ്പം പുതിയത് കൂടി ചേര്‍ന്നാല്‍ അത് കണ്ണാടിക്ക് ഉതകില്ലെന്ന് പറയുന്നു. മണ്ണ് കൊണ്ട് നിര്‍മ്മിക്കുന്ന മൂശയിലാണ് ആറന്മുള കണ്ണാടി വിവിധ തരത്തിലും വലിപ്പത്തിലും രൂപപ്പെടുന്നത്.കുറഞ്ഞത് ഒരു മൂശയില്‍ ഒരു വര്‍ഷക്കാലം എങ്കിലും കണ്ണാടി നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നു.എന്നാല്‍ പ്രളയത്തില്‍ നിര്‍മ്മാണ ശാലകള്‍ വരെ ഒലിച്ചു പോയിട്ടുണ്ട്. ആറന്മുള വള്ളസദ്യ ജലമേള കാലത്ത് വലിയ തോതില്‍ ആവശ്യക്കാര്‍ വരേണ്ടതാണ്. ഇത് മുന്നില്‍ കണ്ട് നിര്‍മ്മാണം നടത്തി വരവെയാണ് നിര്‍മ്മാണ ശാലകളും താമസ സ്ഥലങ്ങളുമടക്കം പ്രളയംകവര്‍ന്നത്.ഇതിന് പുറമെയാണ് അസംസ്‌കൃത വസ്തുവായ മണ്ണും ചെളിയില്‍അകപ്പെട്ടത്.

ആറന്മുളയിലെ നൂറ് കണക്കിന് വ്യാപാരികള്‍ക്കാണ് കടം മേടിച്ചും മറ്റും നടത്തിക്കൊണ്ടിരുന്ന വ്യാപാര സ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നത്. ആറന്മുള
, കുറിച്ചിമുട്ടം, മാലക്കര, ആറാട്ടുപുഴ, കിടങ്ങന്നൂര്‍ ഇടശ്ശേരിമല മല്ലപ്പുഴശ്ശേരി, പുന്നംതോട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ ഏതാണ്ട്അന്‍പതോളം വരുന്ന ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അഞ്ച്‌കോടിയോളം രൂപയാണ് നഷ്ടമായത്

 

Comments (0)

Using 0 of 1024 Possible Characters
test
Gallery
Latest News

Breaking News