മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നതു കാണാന്‍ പോകുന്നവര്‍ അറിയുന്നതിന്
Tuesday,21 May 2019 05:26 PM IST
തണുപ്പുകാലത്ത് ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് താഴുന്നതോടെ മീശപ്പുലിമലയില്‍ മഞ്ഞുവീഴുന്നത് കാണാന്‍ കൂട്ടുകാര്‍ക്കൊപ്പവും കുടുംബസമേതവും ആളുകളുടെ ഒഴുക്കാണ്. മഞ്ഞുവീഴ്ചയും ഐസ്സ് കണങ്ങള്‍ മൂടിയ പുല്‍മേടുകളും കാണാന്‍ വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമായിരിക്കും. ചെടികളുടെയും ചെറുസസ്യങ്ങളുടെയും ഇലകളും മറ്റും നേരം പുലരുമ്പോള്‍ ഐസ്സ് കണങ്ങളാല്‍ മൂടിയങ്ങനെ നില്ക്കും.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മൂന്നാറില്‍ നിന്നും ഏതാണ്ട് 30കിലോമീറ്റളം അകലെയാണ് മീശപ്പുലിമല. ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഇവിടം.ഏഷ്യയിലെ ഉയര്‍ന്ന മലനിരകളിലും,വടക്കേ അമേരിക്കയിലെ അപ്പലേച്ചിയന്‍ മലനിരകളിലും മാത്രം വളരുന്ന റോഡോഡെന്‍ഡ്രോണ്‍ മരങ്ങള്‍ മീശപ്പുലിമലയില്‍ ധാരാളമായി വളരുന്നുണ്ട്.
ഇക്കോടൂറിസത്തിന്റെ ഭാഗമായി കേരള വനം വികസന കോര്പറേഷന്(കെ എഫ് ഡി സി),കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ,നിയമവിധേയമായിട്ടാണ് മീശപ്പുലിമലയിലേക്ക് ട്രക്കിംങ്ങ് നടക്കുന്നത്. ഒരു ദിവസം 61 പേര്‍ക്ക് താമസിക്കാനും ട്രക്കിംങ്ങ് നടത്താനുമുള്ള സൗകര്യമാണ് ഇവിടെ നിലവില്‍ ഉള്ളത്. ഓണ്‍ ലൈന്‍ ബുക്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇവിടേയ്ക്ക് അധികൃതര്‍ പ്രവേശനം അനുവദിയ്ക്കുന്നത്. ട്രക്കിംങ്ങിനായിട്ടാണ് കൂടുതല്‍ പേരും ഇവിടേയ്ക്കെത്തുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് താമസ സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബേസ്സ് ക്യാമ്പ് എന്നറിയപ്പെടുന്ന താമസ കേന്ദ്രത്തില്‍ 20 ടെന്റുകളിലായി 40 പേര്‍ക്കു താമസിക്കുവാനുള്ള സൗകര്യമുണ്ട്. താമസം,ഭക്ഷണം,ക്യാമ്പ് ഫയര്‍,ട്രക്കിംങ്,ഗൈഡിന്റെ സേവനം എന്നിവ ഉള്‍പ്പെടെ രണ്ടുപേര്ക്ക്താമസിക്കാവുന്ന ഒരു ടെന്റിന് 4,000 രൂപയാണ് ഈടാക്കുന്നത്.
മൂന്നാര്‍ ടൗണില്‍ നിന്നും ഏകദേശം 24 കിലോമീറ്റര്‍ അകലെയാണ് ബേസ്സ് ക്യാമ്പ്. രണ്ട് കിലോമീറ്ററോളം ഓഫ് റോഡ് ആയതിനാല്‍ ജീപ്പുകളാണ് ഇവിടേക്കെത്താന്‍ ഏറ്റവും അനുയോജ്യം.ടാക്സീ ജീപ്പുകളും ഇവിടെ ലഭ്യമാണ് .അങ്ങോട്ടും ഇങ്ങോട്ടുമായി 2,000 രൂപ ജീപ്പ് വാടകയായി മുടക്കേണ്ടിവരും. ബുക്ക് ചെയ്തവര്‍ ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം മൂന്നാര്‍ സൈലന്റ് വാലി റോഡിലുള്ള കെ എഫ് ഡി സി ഓഫീസിലെത്തി പാസ് കൈപ്പറ്റിവേണം ബേസ് ക്യാമ്പിലെത്താന്‍. സംസ്ഥാനത്ത് സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ താമസ സൗകര്യം ഉള്ള സ്ഥലമാണ് ഇവിടം. ഇവിടെ നിന്നും മീശപ്പുലിമലയിലേക്ക് ഒന്നര മണിക്കൂര്‍ കൊണ്ടു നടന്നെത്താന്‍ കഴിയും.
മന്ത്രി സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്; മകനും രോഗം
ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15 വയസുകാരനെ കുത്തിക്കൊന്നു
മാസ് കോവിഡ് പരിശോധനയ്ക്ക് കേരളം; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു
നൈജറില്‍ സ്കൂളില്‍ അഗ്നിബാധ; 20 നഴ്സറി കുട്ടികള്‍ വെന്തു മരിച്ചു
മുഖ്യമന്ത്രി പിണറായി ആശുപത്രി വിട്ടു
എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ല, നിലവിലെ ഷെഡ്യൂള്‍ തുടരും
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വച്ചു
കേരളത്തില്‍ കോവിഡ് തീവ്രവ്യാപനം; രോഗികളുടെ എണ്ണം എണ്ണായിരം കടന്നു
കോവിഡ്: രണ്ടാം തരംഗത്തില്‍ നടുങ്ങി രാജ്യം; പ്രധാനമന്ത്രി ഇന്ന് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തും
രാജ്യസഭ: രണ്ടു സീറ്റും സിപിഎമ്മെടുക്കും; ചെറിയാന് ഫിലിപ്പിനും രാഗേഷിനും സാധ്യത
പൂരം കാണണമെങ്കില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് വേണം; പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല
കണിയൊരുക്കിയും കൈനീട്ടം നല്‍കിയും മലയാളികള്‍ക്കു വിഷു; കോവിഡ് ഭീതിയില്‍ ആഘോഷങ്ങള്‍ക്കു നിയന്ത്രണം
യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
കോവിഡ്: മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ
പോസ്റ്റല്‍വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല
Comments (0)